ജമ്മു കാശ്മീരില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു; ആര്‍ട്ടിക്കിള്‍ 35 എ എടുത്തു കളഞ്ഞേക്കുമോ എന്ന ആശങ്കയിൽ കാശ്മീരികൾ; എന്നാല്‍ അസ്വാഭാവികത കാണേണ്ടതില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കാശ്മീരികള്‍ക്ക് പ്രത്യേക അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 എ എടുത്തുകളഞ്ഞേക്കുമോ എന്ന ആശങ്കയിൽ ജനങ്ങൾ. കാശ്മീര്‍ വിഷയത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുക എന്നത് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും ഇത് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോഴത്തെ ബിജെപി നീക്കങ്ങള്‍ ആര്‍ട്ടിക്കിള്‍ 35 എ എടുത്തുകളയുന്നതിന് മുന്നോടിയാണോ എന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സംശയിക്കുന്നത്. ആര്‍ട്ടിക്കിള്‍ 35 എ പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ വലിയ പ്രക്ഷോഭങ്ങള്‍ക്കായിരിക്കും കാശ്മീര്‍ സാക്ഷ്യം വഹിക്കുക . ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സന്ദര്‍ശനത്തിന് ശേഷം ജമ്മു കാശ്മീരില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിരുന്നു. ഇത് പലതരത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ക്കും വഴി വച്ചിരിന്നു. കാശ്മീരികള്‍ക്ക് പ്രത്യേക അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 എ എടുത്തു കളഞ്ഞേക്കുമോ എന്നു വരെയുള്ള സംശയത്തിൽ എത്തിയിരിക്കുകയാണ്. ഈ കാര്യത്തിൽ ജനങ്ങളും ഭീതിയിലാണ്. ഈ പേടി കാരണം ആളുകള്‍ അവശ്യസാധനങ്ങള്‍ ശേഖരിച്ചു വച്ചു കൊണ്ടിരിക്കുകയാണ്.
എന്നാല്‍ അധികമായി സൈനികരെ വിന്യസിച്ചതില്‍ എന്തെങ്കിലും അസ്വാഭാവികത കാണേണ്ടതില്ലെന്നാണ് ജമ്മു കാശ്മീരിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥമാർ വ്യക്തമാക്കുന്നത്. കലാപങ്ങള്‍ ചെറുക്കുന്നത് ശക്തിപ്പെടുത്തുന്നത്തിനു വേണ്ടിയാണ് അധികമായി പതിനായിരം സുരക്ഷാസൈനികരെ വിന്യസിച്ചിരിക്കുന്നത്. എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്. സൈനികരുടെ വിന്യാസത്തിന് പിന്നില്ലുള്ള ലക്ഷ്യം ക്രമസമാധാനപാലനം മാത്രമാണ് എന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആര്‍ട്ടിക്കിള്‍ 35 എടുത്തു കളഞ്ഞേക്കും എന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന അധികൃതരോ കേന്ദ്ര സര്‍ക്കാരോ ഒരു വിശദീകരണവും നല്‍കുന്നില്ല എന്നതാണ് രാഷ്ട്രീയ പാര്‍ട്ടികളേയും ജനങ്ങളേയും മുൾ മുനയിൽ നിർത്തുന്നത്. ആര്‍ട്ടിക്കിള്‍ 35 എ നീക്കം ചെയ്യാന്‍ നിന്നാല്‍ അത് അതിസാഹസികമായ ഒരു കാര്യം തന്നെ ആയിക്കും.
ഭരണഘടനയിൽ ആര്‍ട്ടിക്കിള്‍ 35എ ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്നതാണ്. ജമ്മു കാശ്മീരിന്‌റെ പ്രത്യേക പദവി എടുത്ത് മാറ്റാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്‍ മുഖ്യമന്ത്രി മെഹ്ബൂഹ മുഫ്തി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 എ എടുത്ത് കളയാനുള്ള നീക്കത്തിന് എതിരെ ശക്തമായ പോരാട്ടത്തിന് തയ്യാറാവാന്‍ അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. തെരെഞ്ഞെടുപ്പ് വരികയും പോവുകയും ചെയ്യും. യഥാര്‍ത്ഥ പ്രശ്‌നം കാശ്മീരിന്‌റെ പ്രത്യേകധികാരം ആണ് അതിന് വേണ്ടി മരണം വരെ പോരാടാനും ഒരുക്കമാണ് അവര്‍ കൂട്ടിച്ചേര്‍ത്തു. 35എ വകുപ്പ് ചോദ്യംചെയ്ത് ആര്‍എസ്എസ് അനുകൂല സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 35 എ പ്രകാരം ജമ്മു കാശ്മീര്‍ സംസ്ഥാന സര്‍ക്കാരിന് തദ്ദേശവാസികള്‍ ആരാണെന്ന് നിര്‍ണ്ണയിക്കാനുള്ള സമ്പൂര്‍ണ്ണ അധികാരമുണ്ട്. സംസ്ഥാന പൊതുമേഖലയിലെ നിയമനം, സംസ്ഥാനത്തിനകത്തെ വസ്തുക്കള്‍ ഏറ്റെടുക്കല്‍, സ്‌കോളര്‍ഷിപ്പുകള്‍, മറ്റ് ധനസഹായങ്ങള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഭരണഘടനയിലെ ഈ വകുപ്പ് പ്രത്യേക സ്വതന്ത്രാനുമതി നല്‍കുന്നു. കാശ്മീരികള്‍ വളരെയേറെ പ്രധാന്യത്തോടെ കാണുന്ന ഈ ഭരണഘടനാ അവകാശത്തെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയില്‍ ഹര്‍ജിയെത്തിയിരുന്നു. ഈ പ്രശ്നങ്ങളൊക്കെ നില നിൽക്കെവെയാണ് ഇത് എടുത്തു കളഞ്ഞേക്കുമോ എന്ന ആശങ്കകൾ വീണ്ടും ഉയരുന്നത്.
https://www.facebook.com/Malayalivartha
























