അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തുദിവസം പ്രായമായ ആണ്‍കുഞ്ഞ് മരിച്ചു

അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തുദിവസം പ്രായമായ ആണ്‍കുഞ്ഞ് മരിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായത്. പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയ്ക്കു സമീപത്തേക്കായിരുന്നു പാക്‌സൈന്യം വെടിയുതിര്‍ത്തത്.
സംഭവത്തില്‍ കുഞ്ഞിനും രണ്ടുമുതിര്‍ന്നവര്‍ക്കും പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ പൂഞ്ച് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് കുഞ്ഞ് മരിച്ചത്. പരിക്കേറ്റ മുതിര്‍ന്നവരെ ജമ്മുവിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha
























