ബിജെപി നേതാക്കളുടെ അശ്ലീല വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തു

ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലെ രണ്ട് ബിജെപി നേതാക്കളെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു.
ബിജെപി വനിതാ നേതാവിനെതിരെയും യുവമോര്‍ച്ച പ്രവര്‍ത്തകനെതിരെയുമാണ് പാര്‍ട്ടി നടപടി. ഇരുവരും തമ്മിലുള്ള അശ്ലീല വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
വാട്‌സ്ആപ്പ് വഴി യുവതി അയച്ച വീഡിയോ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ ഭാര്യ കണ്ടെത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഭര്‍ത്താവുമായുള്ള ബന്ധത്തില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകന്റെ ഭാര്യയും യുവതിയും തമ്മില്‍ നടത്തിയ സംഭാഷണവും വിഡിയോയ്‌ക്കൊപ്പം പുറത്തുവന്നിരുന്നു. പ്രതിപക്ഷം ഇത് ആയുധമാക്കിയതോടെയാണ് പാര്‍ട്ടി ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്.
വിഡിയോയിലെ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നെന്ന് കുളു പൊലീസ് സൂപ്രണ്ട് അറിയിച്ചു. അശ്ലീല വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























