നാലാം അങ്കത്തില്‍ കര്‍ണാടക നിയമസഭ കടന്ന് യെദ്യൂരപ്പ, പക്ഷെ കസേര ഉറയ്ക്കണമെങ്കില്‍ സുപ്രീംകോടതി വിധിയോ ഉപതെരഞ്ഞെടുപ്പ് ഫലമോ അനുകൂലമാകണം

നാലാം അങ്കത്തില്‍ കര്‍ണാടക നിയമസഭ കടന്ന് യെദ്യൂരപ്പ. പക്ഷെ കസേര ഉറയ്ക്കണമെങ്കില്‍ സുപ്രീംകോടതി വിധിയോ ഉപതെരഞ്ഞെടുപ്പ് ഫലമോ അനുകൂലമാകണം. 17 വിമതരെ സ്പീക്കര്‍ രമേഷ്‌കുമാര്‍ അയോഗ്യരാക്കിയതോടെയാണ് ബി.ജെ.പിക്ക് വിശ്വാസവോട്ടില്‍ വിജയിക്കാന്‍ വഴിതെളിഞ്ഞത്. ശബ്ദവോട്ടെടുപ്പാണ് ഇന്ന് സഭയില്‍ നടന്നത്. അയോഗ്യത വന്നതോടെ 224 അംഗ സഭയുടെ അംഗബലം 207 ആയി ചുരുങ്ങി. 104 എം.എല്‍.എമാരും ഒരു സ്വതന്ത്രന്റെ പിന്തുണയുമുള്ള ബി.ജെ.പിക്ക് ഇത് വലിയ അനുഗ്രഹമായി. ഇതിന് പുറമെ സ്വതന്ത്രന്‍ എച്ച് നാഗേഷും യെദിയൂരപ്പയെ പിന്തുണച്ചു. ആറ് മാസത്തേക്ക് യദ്യൂരപ്പയ്ക്ക് വലിയ വെല്ലുവിളി ഉണ്ടാകില്ല. അയോഗ്യരായ എം.എല്‍.എമാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കോടതി ഉത്തരവ് പ്രകാരമാണ് തങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നതെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കും. എന്നാല്‍ കോടതി ഉത്തരവ് കൂറുമാറ്റ നിരോധന നിയമത്തിന്റെ ലംഘനമാണെന്ന് സ്പീക്കറും വാദിക്കും നിയമസഭയിലെ കാര്യങ്ങളില്‍ അന്തിമതീരുമാനം എടുക്കുന്നത് സ്പീക്കറാണ്. അക്കാര്യം കോടതി വ്യക്തമാക്കിയിട്ടുമുണ്ട്.
അയോഗ്യത കോടതി അംഗീകരിച്ചാല്‍ കര്‍ണടകയിലെ 17 നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും. അതില്‍ ആര് ജയിക്കും അവരായിരിക്കും ഭരണചക്രം തിരിക്കുക. സുപ്രീംകോടതി അയോഗ്യത റദ്ദാക്കുകയാണെങ്കില്‍ യെദ്യൂരപ്പയ്ക്ക് കാലാവധി തികയ്ക്കാം. ഒരാഴ്ച്ചക്കിടെ രണ്ടാമത്തെ വിശ്വാസ വോട്ടെടുപ്പിനാണ് കര്‍ണാടക നിയമസഭ ഇന്ന് സാക്ഷ്യം വഹിട്ടത്. നോമിനേറ്റഡ് അംഗം ഉള്‍പ്പെടെ കോണ്‍ഗ്രസ്സ്- ജെ.ഡി.എസ് സഖ്യത്തിന് 99 അംഗങ്ങളുടെ പിന്തുണ ഉണ്ട്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സിദ്ധരാമയ്യ പ്രതിപക്ഷ നേതാവായേക്കും. ജെഡിഎസുമായി ഇക്കാര്യത്തില്‍ ധാരണയായിട്ടുണ്ട്. വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി മുംബൈയിലായിരുന്ന അഞ്ച് വിമതര്‍ ഇന്ന് രാവിലെ ബംഗലൂരുവില്‍ എത്തി. ഇവരുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം യെദ്യൂരപ്പ സത്യപ്രതിഞ്ജ ചെയ്‌തെങ്കിലും കോണ്‍ഗ്രസ്- ജെ.ഡി.എസ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തില്ല.
വിശ്വാസവോട്ടെടുപ്പിന് ശേഷം യെദ്യൂരപ്പ സര്‍ക്കാര്‍ കൊണ്ടുവന്ന ധനകാര്യ ബില്ല് ഐക്യകണ്‌ഠേന പാസ്സാക്കി. സ്പീക്കര്‍ കെ ആര്‍ രമേഷ് രാജിവെച്ച ശേഷം അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജയ്പാല്‍ റെഡിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഹൈദരാബാദിലേക്ക് പോയി. അതിനാല്‍ സഭ പെട്ടെന്ന് പിരിഞ്ഞു. മന്ത്രിസഭാ രൂപീകരണം യെദ്യൂരപ്പയ്ക്കും ബി.ജെ.പിക്കും വലിയ വെല്ലുവിളിയായിരിക്കും. 34 അംഗ മന്ത്രിസഭയേ കര്‍ണാടകയില്‍ പറ്റൂ എന്നിരിക്കെ 50ലധികം പേര്‍ മന്ത്രിസ്ഥാന മോഹവുമായി രംഗത്തുണ്ട്. അയോഗ്യരാക്കിയ എം.എല്‍.എമാര്‍ കോടതിയില്‍ നിന്ന് അനുകൂലവിധിയുമായി രംഗത്തെത്തിയാല്‍ അവരും മന്ത്രിസഭയില്‍ എത്തെണമെന്ന് വാശിപിടിച്ചാല്‍ കര്‍ണാടകയില്‍ കാലുവാരല്‍ വീണ്ടും തുടരും. ബി.ജെ.പിയെ അതൃപ്തര്‍ മറുകണ്ടം ചാടിയാലും അത്ഭുതപ്പെടാനില്ല. കോണ്‍ഗ്രസ് അതിന് തക്കം പാര്‍ത്തിരിക്കുകയാണ്.
17 എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീംകോടതി അംഗീകരിച്ചാല്‍ 2023 വരെ ഇവര്‍ക്ക് മത്സരിക്കാനാവില്ല. രണ്ട് ആഴ്ചയിലധികം നീണ്ട് നിന്ന നാടകങ്ങള്‍ക്കൊടുവിലാണ് കര്‍ണാടകയിലെ എച്ച്.ഡി കുമാരസ്വാമി സര്‍ക്കാര്‍ നിലംപതിച്ചത്. കോണ്‍ഗ്രസിലെയും ജെ.ഡി.എസിലേയും 17 വിമതല്‍ സ്പീക്കര്‍ക്ക് രാജി നല്‍കിയെങ്കിലും അദ്ദേഹം പരിഗണിച്ചില്ല. നേരിട്ടെത്തി രാജി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ എം.എല്‍.എമാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. രാജിവെച്ചവര്‍ വിശ്വാസവോട്ടടുപ്പില്‍ പങ്കെടുക്കേണ്ടെന്ന് കോടതി ഉത്തരവിട്ടു. അതോടെ കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. അതോടെ വിപ്പ് ലംഘിച്ച എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























