ഡല്‍ഹിയില്‍ കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ഡല്‍ഹിയില്‍ കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് ഡല്‍ഹിയിലെ മല്‍ക്കാഗഞ്ച് സ്വദേശി പ്രഭ്‌ജോത് സിങ്(18), ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ ദൗലത്ത് റാം കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി റൂബല്‍(20) എന്നിവരാണ് മരിച്ചത്. അര്‍ഷ്പ്രീത് കൗര്‍(19), കേശവ്(21) എന്നിവരുടെ പരിക്ക് ഗുരുതരമാണ്. വാഹനമോടിച്ച ലക്ഷ്യ മല്‍ഹോത്ര(23)ക്ക് ചെറിയ പരിക്കുകള്‍ മാത്രമാണുള്ളത്.
ഈസ്റ്റ് ഡല്‍ഹി വിവേക് വിഹാറിലെ റിങ് റോഡില്‍ ഞായറാഴ്ച പുലര്‍ച്ചെ 5.30ഓടെയായിരുന്നു അപകടം നടന്നത്. പരിക്കേറ്റവരെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ അമിത വേഗതയില്‍ ആയിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വേഗതയില്‍ വന്ന കാര്‍ ഡിവൈഡറിന് മുകളിലേക്ക് കയറിയശേഷം ഒരു വൈദ്യുത പോസ്റ്റില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ ഒഴികെ വാഹനത്തിലുള്ളവരെല്ലാം ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ചു വീണു.െ്രെഡവര്‍ മാത്രമാണ് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നത്.
അശ്രദ്ധമായ ഡ്രൈവിങിന് പൊലീസ് കേസെടുത്തു. ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയിലാണ്. മദ്യലഹരിയിലാണോ കാര്‍ ഓടിച്ചതെന്നറിയാന്‍ വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. പരിശോധനാ ഫലം കിട്ടിയ ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മുഖര്‍ജി നഗറിലെ ഒരു വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന റൂബലിന്റെ പിറന്നാള്‍ ആഘോഷിക്കാനായിരുന്നു ശനിയാഴ്ച അഞ്ച് പേരും ഒത്തു കൂടിയത്.
L"
https://www.facebook.com/Malayalivartha

























