തന്നെ കടിച്ച പാമ്പിനെ കടിച്ച് മുറിച്ച് യുവാവ്; പാമ്പിനെ കഷണങ്ങളായി കടിച്ചുമുറിച്ച യുവാവ് വിഷബാധയേറ്റ് ഗുരുതരാവസ്ഥയില്‍

മദ്യലഹരിയില്‍ തന്നെ കടിച്ച പാമ്പിനെ കടിച്ചു മുറിച്ചയാള്‍ ഗുരുതരാവസ്ഥയില്‍. യു.പിയിലെ എറ്റാ ജില്ലയിലെ ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. രാജ്കുമാര്‍ എന്നയാളാണ് പാമ്ബിനെ കഷണങ്ങളായി കടിച്ചുമുറിച്ചത്. ഞായറാഴ്ച രാത്രി വീട്ടിനകത്തുവെച്ച്‌രാജ്കുമാറിനെ പാമ്ബ് കടിക്കുകയായിരുന്നു. ആ സമയത്ത് മദ്യലഹരിയിലായിരുന്നു ഇയാള്‍. ക്ഷുഭിതനായ രാജ്കുമാര്‍ പാമ്ബിനെ പിടികൂടി കടിച്ച് മുറിക്കുകയായിരുന്നു.
വിഷബാധയേറ്റ രാജ്കുമാര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആദ്യം കൊണ്ടുപോയ ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് രാജ്കുമാറിനെ മാറ്റിയെന്നും ചികിത്സിക്കാന്‍ പണമില്ലെന്നും രാജ്കുമാറിന്‍റെ പിതാവ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha

























