സുഹൃത്തുക്കൾക്ക് ബർത്ത്‌ഡേ പാർട്ടിയൊരുക്കിയ ദിവസം, തെറ്റിദ്ധാരണയുടെ പേരില്‍ പിരിഞ്ഞിരുന്ന സുഹൃത്തുക്കൾ യുവാവിനെ കൊലപ്പെടുത്തി

യുവാവിനെ ജന്മദിനാഘോഷത്തിനിടെ കൊലപ്പെടുത്തി സുഹൃത്തുക്കൾ. മുംബൈ സ്വദേശി നിതേഷ് സാവന്തിനാണ് ഈ ദുര്‍വിധി. ഞായറാഴ്ച ഗത്‌കോപറിലെ പാന്ത് നഗര്‍ മേഖലയിലെ ഒരു പാര്‍ക്കിലാണ് സാവന്ത് തന്റെ 32ാം ജന്മദിനത്തില്‍ സുഹൃത്തുക്കള്‍ക്ക് വിരുന്നൊരുക്കിയത്. ഒരാഴ്ച മുന്‍പ് സാവന്തും കൂട്ടുകാരും തമ്മില്‍ ചില തെറ്റിദ്ധാരണയുടെ പേരില്‍ വഴക്കിട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ജന്മദിന ആഘോഷത്തിനിടെ സാവന്തിനെ കൊലപ്പെടുത്താന്‍ സുഹൃത്തുക്കള്‍ പദ്ധതി തയ്യാറാക്കിയിരുന്നുവെന്നാണ് മുംബൈ പോലീസിന്റെ കണ്ടെത്തല്‍.
ആഘോഷത്തിനിടെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് സുഹൃത്തുക്കള്‍ സാവന്തിനെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ നിതേഷ് സാവന്ത് ആശുപത്രിയില്‍ എത്തും മുന്‍പേ മരണപ്പെട്ടു. സംഭവത്തിനു ശേഷം നിതേഷിന്റെ സുഹൃത്തുക്കളെല്ലാം ഒളിവിലാണ്. എന്നാല്‍ മൂന്നു പേര്‍ ഇതിനകം കസ്റ്റഡിയിലുണ്ടെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് പറയുന്നു. കൊലപാതകത്തില്‍ ഏഴോ എട്ടോ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
https://www.facebook.com/Malayalivartha

























