ഉന്നാവോ പീഡനക്കേസ് ഇരയുടെ വാഹന അപകടത്തില്‍ ബിജെപി എം.എല്‍.എ ക്ക് പങ്കുണ്ടെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന്ഉത്തര്‍പ്രദേശ് ഡിജിപി

ഉന്നാവോ പീഡനക്കേസ് ഇരയായ പെണ്‍കുട്ടിയും കുടുംബവും വക്കീലും സഞ്ചരിച്ച വാഹനത്തിന് ട്രക്ക് ഇടിച്ച അപകടത്തെ കുറിച്ച് സിബിഐ അന്വഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടതിന് പിന്നാലെ, ബിജെപി എം.എല്‍.എക്ക്ഈ അപകടത്തിൽ പങ്കുണ്ടെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിംഗ് വ്യക്തമാക്കി.
ഞായറാഴ്ച റായ്ബറേലിയിലാണ് സംഭവം കുടുംബം സഞ്ചരിച്ച വാഹനത്തിന് ട്രക്ക് ഇടിച്ചു കയറിയത്. ഉന്നാവോ പീഡന കേസ് പ്രതിയും ബിജെപി എം.എല്‍.എ.യുമായ കുല്‍ദീപ് സെംഗാര്‍ ആണ് ഇതിന് പിന്നിലെന്ന് കുടുംബം ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha

























