ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ അണിയറയില്‍ ഒരുക്കുന്നത് ഒരിക്കല്‍ ആക്രമണം നടത്തിയാല്‍ അല്ലെങ്കില്‍ വിക്ഷേപിച്ചാല്‍ പിന്നീട് ഉപയോഗിക്കാന്‍ കഴിയുന്ന മിസൈല്‍ . ഇത്തരം മിസൈല്‍ വികസിപ്പിച്ചെടുക്കണമെന്നത് മുന്‍ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈല്‍ പരിവേഷണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞനുമായ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ സ്വപ്നം

ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ അണിയറയില്‍ ഒരുക്കുന്നത് ഒരിക്കല്‍ ആക്രമണം നടത്തിയാല്‍ അല്ലെങ്കില്‍ വിക്ഷേപിച്ചാല്‍ പിന്നീട് ഉപയോഗിക്കാന്‍ കഴിയുന്ന മിസൈല്‍ . ഇത്തരം മിസൈല്‍ വികസിപ്പിച്ചെടുക്കണമെന്നത് മുന്‍ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈല്‍ പരിവേഷണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞനുമായ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ആഗ്രഹമായിരുന്നു. മരിക്കുന്നതിന് ഒരു മാസം മുന്‍പ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു
കലാമിന്റെ ആ സ്വപ്‌നത്തിന് അടുത്താണ് ഇന്ത്യയെന്ന് ഡിആര്‍ഡിഒ ചെയര്‍മാന്‍ സതീഷ് റെഡ്ഡി പറയുന്നു. ഈ മിസൈലിന് കാലമിന്റെ പേരും ആദരസൂചകമായി നല്‍കിയേക്കും.
അതിര്‍ത്തി കടന്നു ആക്രമണം നടത്തി അതേവേഗത്തില്‍ ഇന്ത്യയില്‍ തിരിച്ചെത്തുന്ന ഹൈപ്പര്‍ സോണിക് മിസൈലാണ് ബ്രഹ്മോസ് എയ്‌റോസ്‌പേസ് നിര്‍മ്മിക്കാന്‍ പോകുന്നതെന്നാണ് സൂചന. ഇന്ത്യയും റഷ്യയും സംയുക്തമായാണ് ബ്രഹ്മോസ് മിസൈലുകള്‍ വികസിപ്പിച്ചെടുക്കുന്നത്. ഏറെ വെല്ലുവിളികളുള്ള പരീക്ഷണമാണിത്....
ശബ്ദത്തെക്കാള്‍ ആറിരട്ടിവരെ വേഗത്തില്‍ സഞ്ചരിക്കാനാവുന്ന ബ്രഹ്‌മോസ് ഹൈപ്പര്‍ സോണിക് മിസൈല്‍ ഇന്ത്യ അഞ്ചു വര്‍ഷത്തിനുള്ളില്‍ വിക്ഷേപിക്കുമെന്നു ബ്രഹ്മോസ് മേധാവി ഡോ.എ. ശിവതാണുപിള്ള പറഞ്ഞു. മണിക്കൂറില്‍ 10,000 കിലോമീറ്റര്‍ വേഗമുള്ളതായിരിക്കും മിസൈലെന്ന്. അദ്ദേഹം അറിയിച്ചു
തിരുവനന്തപുരം യൂണിറ്റിലാകും നിര്‍മാണം. ഹൈപ്പര്‍ സോണിക് ഉയര്‍ന്ന വേഗത്തില്‍ അന്തരീക്ഷത്തിലൂടെ പറക്കുമ്പോള്‍ ഉണ്ടാകുന്ന ഉയര്‍ന്ന താപത്തെ നേരിടാന്‍ ശേഷിയുള്ള സങ്കരവസ്തുക്കള്‍ വികസിപ്പിക്കുകയാണ് പ്രധാന കടമ്പയെന്ന് അദ്ദേഹം പറഞ്ഞു
ഈ സംരംഭത്തിൽ പങ്കാളിയാക്കണമെന്നു കലാമിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ആരോഗ്യപരമായ കരങ്ങളാൽ അദ്ദേഹം വിട്ടു നിൽക്കുകയായിരുന്നു എന്നും സതീഷ് റെഡ്ഡി പറഞ്ഞു.
പാക്കിസ്ഥാനെ പൂര്‍ണമായും ലക്ഷ്യമിടാന്‍ കഴിയുന്ന പുതുതലമുറ ബ്രഹ്മോസ് ക്രൂസ് മിസൈലുകള്‍ ആയിരിക്കും ഇത്. ബ്രഹ്മോസിന്റെ നിലവിലെ പരിധി 300 കിലോമീറ്റർ ആണ്. പാക്കിസ്ഥാനെ മുഴുവനായി പ്രഹരപരിധിയിൽ കൊണ്ടുവരാൻ ഇത് അപര്യാപ്തമാണ്. ഈ സാഹചര്യത്തിലാണ് പുതുതലമുറ ബ്രഹ്മോസിനായി ഇന്ത്യ പദ്ധതികൾ ആവിഷ്ക്കരിക്കുന്നത്....
2012ല്‍ ഡിആര്‍ഡിഒ ചെയര്‍മാന്‍ ആയിരുന്ന വി.കെ. സാരസ്വത്, പുനരുപയോഗ ശേഷിയുള്ള മിസൈല്‍ വികസിപ്പിക്കുന്നതിനെപ്പറ്റി ആലോചനയുണ്ടെന്നു പ്രഖ്യാപിച്ചിരുന്നു. ഐഎസ്‌ആര്‍ഒ ഇത്തരം മിസൈലുകള്‍ക്കായുള്ള പ്രാരംഭപദ്ധതികള്‍ക്കു തുടക്കമിടുകയും ചെയ്തിട്ടുണ്ട്
ഒരിക്കല്‍ ആക്രമണം നടത്തിയാല്‍ അല്ലെങ്കില്‍ വിക്ഷേപിച്ചാല്‍ പിന്നീട് ഉപയോഗിക്കാന്‍ കഴിയാത്ത മിസൈലുകളാണ് മിക്കതും. എന്നാല്‍ ബഹിരാകാശ രംഗത്ത് വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റ് പരീക്ഷണങ്ങള്‍ വിജയിച്ചു കഴിഞ്ഞു. അമേരിക്കയും ഇന്ത്യയും ഈ പരീക്ഷണത്തില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ പ്രതിരോധ മേഖലയില്‍ വീണ്ടും ഉപയോഗിക്കാവുന്ന മിസൈല്‍ പരീക്ഷണങ്ങള്‍ കുറവാണ്. എന്നാല്‍ ഇത്തരമൊരു പരീക്ഷണവുമായി മുന്നോട്ടുപോകുകയാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ഇന്ത്യയുടെ അത്യാധുനിക ക്രൂസ് മിസൈല്‍ ബ്രഹ്മോസ് വീണ്ടും ഉപയോഗിക്കാവുന്ന പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്.
ബ്രഹ്മോസ് എയ്‌റോസ്‌പേസ് ഇത് സംബന്ധിച്ച് പരീക്ഷണങ്ങള്‍ തുടങ്ങി കഴിഞ്ഞു. ആക്രമണം നടത്താന്‍ പോര്‍മുന ഉപയോഗപ്പെടുത്തി ശേഷിക്കുന്ന ഭാഗങ്ങള്‍ തിരിച്ചെത്തിക്കുന്ന സംവിധാനമാണ് പരീക്ഷിക്കുക. ബ്രഹ്മോസ് മിസൈല്‍ മാക് 10 വേഗതയില്‍ തിരിച്ചെത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.ബ്രഹ്മോസിനെക്കാൾ റേഞ്ചുള്ള ബാലസ്റ്റിക് മിസൈലുകൾ ഇന്ത്യയുടെ കൈവശമുണ്ട്. പക്ഷേ, ബാലസ്റ്റിക് മിസൈലുകളെക്കാൾ സൂക്ഷ്മത ബ്രഹ്മോസ് മിസൈലുകൾക്കാണ്
അതീവ സുരക്ഷ ഏർപ്പെടുത്തിയ മേഖലയിലും ബ്രഹ്മോസിന് ലക്ഷ്യം പിഴയ്ക്കില്ല. പാക്കിസ്ഥാനുമായുള്ള സംഘർഷങ്ങളുടെ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് മേൽക്കൈ നൽകുന്നതാണ് പുതിയ തീരുമാനം. ബ്രഹ്മോസ് മിസൈലുകളെ പൈലറ്റില്ലാത്ത യുദ്ധവിമാനം പോലെ ഉപയോഗിക്കാവുന്നതാണ്. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ശത്രുവിന്റെ ലക്ഷ്യത്തിലേക്ക് ഏത് ദിശയിൽ നിന്നും ആക്രമണം നടത്താൻ ബ്രഹ്മോസിന് സാധിക്കും തുടങ്ങിയ കാര്യങ്ങളും ഇത്തരം മിസൈലുകളുടെ പരീക്ഷണത്തിന് ഇന്ത്യ തയ്യാറെടുക്കുന്നതിന്റെ കാരണമാണ്
https://www.facebook.com/Malayalivartha

























