ഉന്നാവോ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ബിനീഷ് കോടിയേരിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

ഉന്നാവോ പെണ്‍കുട്ടിക്കു നീതി നല്‍കണമെന്ന് ബിനീഷ് കോടിയേരി. ഉന്നാവോയില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുകയാണ് ബിനീഷ് കോടിയേരി.
പ്രിയപ്പെട്ട പെണ്‍കുട്ടി ഇനി നീ ഒറ്റക്കല്ല. ഈ മഹാരാജ്യം നിന്നോട് ഒപ്പമുണ്ടെന്നും ബിനീഷ് വ്യക്തമാക്കി. അതേസമയം, ബിനീഷിന്റെ ഈ പോസ്റ്റില്‍ സഹോദരന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...
ഉന്നോവ പെണ്‍കുട്ടി
അവള്‍ക്കിന്നൊരു പേരില്ല, അവളുടെ പേരു പറയാന്‍ പാടില്ല.ബലാല്‍സംഘക്കേസില്‍ ഇരയാണവള്‍. ലോകത്തിനു മുന്നില്‍ പേരു നഷ്ടപ്പെട്ടവള്‍. ഇന്ന് കുടുംബവും നഷ്ടപ്പെട്ടിരിക്കുന്നു. അവള്‍ ജീവനു വേണ്ടി പോരാടിക്കൊണ്ടിരിക്കുന്നു. മകളെ യോഗി ആദിത്യനാദിന്റെ വിശ്വസ്തനും എം എല്‍ എ യുമായ കുല്‍ദീവ് സെന്‍ഗാര്‍ നിരന്തരമായ പീഢനത്തിനു വിദേയമാക്കിയിരുന്നു എന്ന് പരാതി പറയാന്‍ പൊലിസ് സ്‌റ്റേഷനിലെത്തിയ പിതാവിനെ അപഹസിച്ചു പരിഹസിച്ചു ദേഹോദ്രവം ഏല്‍പ്പിച്ചു അവര്‍ ക്രൂരമായി രസിച്ചു. അവസാനം നീതിപാലകര്‍ തന്നെ അദ്ദേഹത്തെ ലോക്കപ്പില്‍ വച്ച് കൊന്നു. ഈ ആഘാതത്തിലും പിന്മാറാത്ത അവളെ പലരീതിയിലും വേട്ടക്കാര്‍ ദ്രോഹിച്ചു. കുടുംബക്കാരെ മുഴുവന്‍ ജയിലിലാകി. ഇന്നലെ അമ്മാവനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം മടങ്ങിയ കുടുംബത്തെ മുഴുവനായി ട്രക്കിടിപ്പിച്ചു ഇല്ലാതാക്കാന്‍ ശ്രമിച്ചു. അവളുടെ അമ്മായിമാരും ബന്ധുവും മരണപ്പെട്ടു. അവളും അഡ്വ്വേക്കേറ്റ് ഉള്‍പ്പെടെ ഗുരുതര പരുക്കുകളോടെ മരണത്തൊട് മല്ലടിക്കുന്നു.അവളുടെ സംരക്ഷണത്തിനായി കോടതി നിര്‍ദ്ദേശിച്ച പൊലീസ്‌കാരേ ഒഴിവാക്കി ഈ കൃത്യം നടത്താനുണ്ടായ കാരണം പകല്‍ പോലെ സത്യമല്ലേ. ഇരയേ തന്നെ ഇല്ലാതാക്കാനുള്ള ബിജെപ്പിക്കാരുടെ രീതിക്ക് മാറ്റമില്ലല്ലോ, അതല്ലേ കഴിഞ്ഞ ദിവസം ആര്‍ എസ്സ് എസ്സുകാരനും കുടുംബവും ഒരു പെണ്‍കുട്ടിയെ കൊന്ന് ഉപ്പിലിട്ട് വച്ചത് നാം കണ്ടത്. ഉന്നോവ പെണ്‍കുട്ടിയുടെ അപകടത്തിനു മണിക്കൂറുകള്‍ക്ക് മുന്നേ ബി ജേപി നേതാക്കമ്മാരുടെ അശ്ലീല വീഡിയോ പുറത്ത് വിട്ട് അത് വൈറലാക്കുന്നത് വഴി ഈ കൊലപാതകങ്ങള്‍ മറയ്ക്കുവാന്‍ ശ്രമിച്ചിരുന്നത് ആരുടെ കണ്ണില്‍ പൊടിയിടാനാണു.അച്ഛനേയും ബന്ധുക്കളെയും കൊന്നു .ഇനി 'അമ്മ മാത്രമാണു ഉള്ളത്. ആ ജീവന്റെ കാര്യത്തില്‍ ഒരുറപ്പുമില്ല.. തലമുറകളൊളം ജീവന്‍ കൈമാറെണ്ട ഒരു കുടുംബത്തിനെ ഒന്നടങ്കം ഇല്ലാതാക്കാന്‍ ശ്രമിച്ച നിങ്ങള്‍ ഏത് ദൈവത്തിനു വേണ്ടിയാണു സംസാരിക്കുന്നത്? ഏത് അമ്പലത്തിലാണു വൃതമിരിക്കുന്നത്? കപടഭക്തരേ നിങ്ങള്‍ ഒരു ദൈവത്തോടും പ്രാര്‍ത്ഥിക്കില്ല ഒരിടത്തും വൃതവുമിരിക്കില്ല.. നിങ്ങള്‍ക്ക് പണമാണു ദൈവം, പണമാണു വൃതം.. പണത്തിനും അധികാരത്തിനു വേണ്ടി നിങ്ങള്‍ ദൈവത്തെ കൂട്ടു പിടിക്കുന്നു. മതത്തെ കൂട്ടുപിടിക്കുന്നു. ഉന്നോവയിലെ പെണ്‍ കുട്ടിക്ക് ആയുസ്സും ആരോഗ്യവും തിരിച്ചുകിട്ടി ഈ ക്രൂരതക്കെതിരേ പോരാടാന്‍ കരുത്ത് ഉണ്ടാകട്ടേ എന്ന് നമുക് പ്രത്യാശിക്കാം..പ്രിയപ്പെട്ട പെണ്‍കുട്ടി ഇനി നി ഒറ്റക്കല്ല.. ഈ മഹാരാജ്യം നിന്നോട് ഒപ്പമുണ്ട്
https://www.facebook.com/Malayalivartha

























