ഉന്നാവോ ഇരയും കുടുംബവും സഞ്ചരിച്ച കാറപകടം... ഭീഷണിപ്പെടുത്തല്‍ വകവയ്ക്കാതിരുന്നതിനാല്‍ കൂട്ടത്തോടെ ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു ആ അപകടമെന്ന് ഉന്നാവോ ഇരയുടെ മാതാവ്

കഴിഞ്ഞദിവസമാണ് ഉന്നാവോ ഇരയും കുടുംബവും സഞ്ചരിച്ച കാറിനുനേരെ റായ് ബറേലിയില്‍വെച്ച് ഒരു ട്രക്കിടച്ചത്. ഇത് വെറും വാഹന അപകടമല്ല ഭീഷണി വകവയ്ക്കാതിരുന്നതിനാല്‍ തങ്ങളെ കൂട്ടത്തോടെ ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നെന്ന് ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ്.
കേസില്‍ ആരോപണ വിധേയനായ ഷാഹി സിങ് ഞങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. ഗ്രാമത്തിലെ മറ്റൊരു യുവാവും ഭീഷണിപ്പെടുത്തിയിരുന്നു. ഞങ്ങളെ കൈകാര്യം ചെയ്യുമെന്നാണ് അവര്‍ പറഞ്ഞത്. ആക്രമണത്തില്‍ ലൈംഗികാക്രമണ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയ്ക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേല്‍ക്കുകയും പെണ്‍കുട്ടിയുടെ അമ്മായിമാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറിനെതിരായ ലൈംഗികാതിക്രമ കേസിലെ സാക്ഷിയാണ് കൊല്ലപ്പെട്ട അമ്മായിമാരില്‍ ഒരാള്‍.
https://www.facebook.com/Malayalivartha
























