ഉത്തര്‍പ്രദേശില്‍ ജോലി ചെയ്തു കൊണ്ടിരിക്കവേ വൈദ്യുതാഘാതമേറ്റ് അഞ്ച് സ്ത്രീകള്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചില്‍ വൈദ്യുതാഘാതമേറ്റ് അഞ്ച് സ്ത്രീകള്‍ മരിച്ചു. വയലില്‍ ജോലി ചെയ്യുന്നതിനിടെയാണ് സ്ത്രീകള്‍ക്ക് വൈദ്യുതാഘാതമേറ്റത്. ലക്ഷ്മി, രാധിക, സോണി, വന്ദാനി, സുഭാവതി എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപ്പിച്ചു.
ജില്ലാ മജിസ്‌ട്രേറ്റിനാണ് അന്വേഷണ ചുമതല. മരിച്ചവരുടെ കുടുംബത്തില്‍ 13 ലക്ഷം രൂപ നല്‍കുമെന്നും മോദി പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ ഒരു സമിതി രൂപീകരിച്ചതായും യുപി സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു
"
https://www.facebook.com/Malayalivartha

























