ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കും. അത്യാഹിത വിഭാഗം, ശസ്ത്രക്രിയകള്‍ എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഒപികള്‍ പ്രവര്‍ത്തിക്കില്ല.
ഹോമിയോ, ആയുര്‍വേദം, യുനാനി തുടങ്ങി ഇതര ചികില്‍സ പഠിച്ചവര്‍ക്ക് ബ്രിഡ്ജ് കോഴ്‌സിലൂടെ അലോപ്പതിയിലും ചികില്‍സ ചെയ്യാന്‍ അനുമതി നല്‍കിയതും എംബിബിഎസ് പാസാകുന്നവര്‍ക്ക് നെക്സ്റ്റ് പരീക്ഷ എഴുതിയാല്‍ മാത്രമേ പ്രാക്ടിസ് ചെയ്യാനാകൂവെന്ന നിബന്ധനയും പിന്‍വലിക്കണമെന്നാണാവശ്യം.
"
https://www.facebook.com/Malayalivartha

























