2 വാഴപ്പഴത്തിന് 442 രൂപ ഈടാക്കിയ പഞ്ചനക്ഷത്രഹോട്ടലിന് 25000 രൂപ പിഴ

രണ്ട് വാഴപ്പഴത്തിന് അമിതവില ഈടാക്കിയ പഞ്ചനക്ഷത്ര ഹോട്ടലിന് 25,000 രൂപ പിഴ. പഴങ്ങള്‍ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടും അതിന് നികുതി ഈടാക്കിയതിനാണ് പിഴ. ബോളിവുഡ് നടന്‍ രാഹുല്‍ ബോസ് ആണ് ട്വിറ്ററിലൂടെ ഹോട്ടലിനെതിരെ രംഗത്തുവന്നത്.
രണ്ട് വാഴപ്പഴത്തിന് ജിഎസ്ടി ഉള്‍പ്പെടെ 442.50 രൂപ എഴുതിയ ബില്ലായിരുന്നു നടനായ രാഹുല്‍ ബോസിന് ഹോട്ടല്‍ അധികൃതര്‍ നല്‍കിയത്.
ബില്ല് കണ്ട് കണ്ണുതള്ളിയ നടന്‍ പിന്നാലെ ട്വിറ്ററില്‍ ഇതിന്റെ വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. പഴങ്ങള്‍ നിങ്ങള്‍ക്ക് ഹാനികരമല്ലെന്ന് ആര് പറഞ്ഞു എന്ന അടിക്കുറിപ്പോടെയായിരുന്നു താരത്തിന്റെ ട്വീറ്റ്.
നടന്റെ ട്വീറ്റ് പരാതിയായി സ്വീകരിച്ചാണ് ഇപ്പോള്‍ ഹോട്ടലിനെതിരെ നടപടിയെടുത്തിട്ടുള്ളത്.
https://www.facebook.com/Malayalivartha

























