ഭര്‍തൃസഹോദരന്‍ പീഡിപ്പിച്ചെന്ന് പരാതിയിൽ നടപടിയില്ല ; യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു

ഭര്‍തൃസഹോദരന്‍ പീഡിപ്പിച്ചെന്ന് പരാതിയിൽ നടപടിയെടുക്കാത്ത പൊലീസിന്റെ സമീപനത്തില്‍ മനംനൊന്ത് യുവതി തീ കൊളുത്തി മരിച്ചു. ബീഹാറിലെ വൈശാലിയിലായിരുന്നു സംഭവം . മാസങ്ങള്‍ക്ക് മുന്‍പാണ് ഭര്‍തൃസഹോദരന്‍ പീഡിപ്പിച്ചെന്ന് പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനിൽ എത്തിയത്. എന്നാല്‍ പൊലീസിക്കാർ പരാതിക്കാരിയെ തഴഞ്ഞു. യാതൊരു വിധ നടപടിയും അവർ സ്വീകരിച്ചില്ല. ഈ കാരണത്താലാണ് തിങ്കളാഴ്ച യുവതി ജീവനൊടുക്കിയത്.
ഭര്‍ത്താവിൻറെ സഹോദരന്‍ നാലുവര്‍ഷമായി തുടരെ തുടരെ തന്നെ പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതി. പൊലീസിന് നല്‍കിയ പരാതി ഇപ്രകാരമായിരുന്നു. ലൈംഗികമായി പീഡിപ്പിക്കുക മാത്രമല്ല ഇതിൻറെദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. കൂടാതെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പീഡനം തുടരുകയും ചെയ്‌തു. സൈന്യത്തില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന് സ്ഥലമാറ്റം ഏര്‍പ്പാടാക്കി കൊടുക്കാൻ സഹായിക്കമെന്ന് പറഞ്ഞാണ് യുവതിയെ ഭര്‍തൃസഹോദരന്‍ നഗരത്തിലേക്ക് വിളിച്ചുവരുത്തിയത്. ഇവിടെവച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു.
പരാതി നല്‍കിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പരാതിക്കാരനെതിരെ നടപടിയെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്യാന്‍ യുവതി തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. എന്നാൽ പോലീസ് പറയുന്നത് ഇപ്രകാരമാണ് : ജൂണ്‍ അഞ്ചാം തീയ്യതിയാണ് ഭര്‍തൃസഹോദരന്‍ ഭീഷണിപ്പെടുത്തി നിരന്തരമായി ബലാത്സംഗം ചെയ്യുന്നുവെന്ന് കാണിച്ച് പരാതി നല്‍കിയത്. ഇവര്‍ തമ്മില്‍ ദീര്‍ഘകാലമായി അടുപ്പത്തിലായിരുന്നെന്നും നിരന്തരമായി യാത്രകള്‍ പോകാറുണ്ടെന്നും പൊലീസ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹോട്ടലില്‍ പൊലീസ് സംഘം തെളിവെടുപ്പിനായി എത്തിയപ്പോള്‍ ഇവരെ സന്തോഷത്തോടെയാണ് കണ്ടെതെന്നുമായിരുന്നു ജീവനക്കാർ മൊഴി നൽകിയത്.
https://www.facebook.com/Malayalivartha

























