ചേച്ചിയുടെ ഭർത്താവുമായി അനിയത്തിക്ക് പ്രണയം; പ്രണയ സാഫല്യത്തിന് ഗര്‍ഭിണിയായ ചേച്ചിയോട് ചെയ്തത് കൊടും ക്രൂരത

സ്വന്തം ചേച്ചിയുടെ ഭർത്താവിനെ പ്രണയിച്ചു. അയാളെ സ്വന്തമാക്കാൻ ഗര്‍ഭിണിയായ സഹോദരിയെ അനിയത്തി കുത്തിക്കൊന്നു. മദ്ധ്യപ്രദേശിലെ ജബല്‍പൂരിലാണ് മനഃസാക്ഷിയെ നടുക്കിയ കൊലപാതകം നടന്നിരിക്കുന്നത്. 19 കാരിയായ ശതാക്ഷി രജപുത്ത് എന്ന പെണ്‍കുട്ടിയാണ് 27 കാരിയായ മൂത്ത സഹോദരി അഭിലാഷയെയാണ് കത്തി കൊണ്ട് കുത്തി കൊന്നത്. സഹോദരി ഭര്‍ത്താവുമായി ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു അനിയത്തി. ജബല്‍പൂരിലെ ഷഹന്‍പൂര്‍ നഗരത്തില്‍ ജൂലൈ 27 നായിരുന്നു സംഭവം. രണ്ടു പേരും മാത്രം വീട്ടിലുണ്ടായിരുന്ന ദിവസം അഭിലാഷ വാഷ്‌റൂമിലേക്ക് കയറിയപ്പോള്‍ പിന്നാലെ ചെന്ന ശതാക്ഷി കഴുത്തിലും വയറ്റിലും കുത്തുകയായിരുന്നു. കുത്തേറ്റതിനെ തുടർന്ന് അഭിലാഷ ബാത്ത്‌റൂമിലെ തറയില്‍ കുഴഞ്ഞു വീണു. ബഹളം കേട്ട് വന്ന് കൂടിയ നാട്ടുകാര്‍ അഭിലാഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിലാക്ഷ മരണത്തിനു കീഴടങ്ങി.
സഹോദരിക്ക് മേല്‍ ശതാക്ഷി നടത്തുന്ന മൂന്നാമത്തെ വധ ശ്രമമാണിതെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം മുഖം മറച്ച് ശതാക്ഷി രക്ഷപ്പെട്ടു. എന്നാൽ ഇത് കണ്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയും അന്വേഷണം തുടങ്ങുകയും ചെയ്തു. മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് ശതാക്ഷിയെ പിടികൂടുകയുമായിരുന്നു. അഭിലാഷയുടെ ഭര്‍ത്താവാണ് ശതാക്ഷിയുടെ ഫോണ്‍ നമ്പര്‍ പോലീസിന് നൽകിയത്. ചോദ്യം ചെയ്യലില്‍ ശതാക്ഷി കുറ്റം സമ്മതിചിച്ചിരുന്നു. സഹോദരീ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ചേച്ചിയെ കൊന്നതെന്നും മുൻപൊരിക്കൽ രാത്രിയിലും പിറ്റേന്ന് പകലും ചേച്ചിയെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നുവെന്നും ഇവര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. കുത്താനുപയോഗിച്ച കത്തിയും ഈ സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും പോലീസ് പിന്നീട് കണ്ടെടുത്തു.
https://www.facebook.com/Malayalivartha

























