'ഭീഷണിയുണ്ട് നടപടിയെടുക്കണം' അപകടത്തിന് തൊട്ടു മുൻപുള്ള ദിനങ്ങളിൽ ഇര ആശ്രയിച്ചത് പരമാധികാരിയെ; ഉന്നാവോ പീഡന കേസിലെ പെൺകുട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത് ജൂലൈ 12ന്

ഉന്നാവോ പീഡനത്തിൽ ഇരയായ പെൺകുട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. ബി.ജെ.പി എം.എല്‍.എക്കെതിരെയുള്ള ബലാംത്സംഗക്കേസില്‍ നിന്ന് പിന്മാറണമെന്നും ഇല്ലെങ്കിൽ കുടുംബത്തെ മുഴുവന്‍ കള്ളക്കേസില്‍പ്പെടുത്തി ജയിലിലാക്കുമെന്നും ചിലര്‍ ഭീഷണിപ്പെടുത്തിയതായിട്ടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് എഴുതിയ കത്തിൽ പറയുന്നത്. തങ്ങളെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കത്തിൽ പെൺകുട്ടി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കാണ് കത്തെഴുതിയത്. എന്നാൽ കത്തെഴുതി ദിവസങ്ങള്‍ക്കുള്ളിലാണ് പെൺകുട്ടിയും അഭിഭാക്ഷകനും സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടത്. ജോലിയന്വേഷിച്ച് വീട്ടിലെത്തിയ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ എം.എല്‍.എ കുല്‍ദീപ് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലില്‍ കിടന്ന് പുറത്തുള്ള സ്വാധീനമുപയോഗിച്ച് കുടുംബത്തെ ഭീഷണിപ്പെടുത്തുകയായിരുണെന്നാണ് പരാതിയില്‍ ഉന്നയിക്കുന്നത്. 'കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ എന്നെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണ്. എന്റെ കുടുംബത്തെ കള്ളക്കേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയാണ്', എന്ന് കത്തില്‍ പെണ്‍കുട്ടി പറയുന്നുണ്ട്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പെണ്‍കുട്ടി കത്തെഴുതിയത് ജൂലൈ 12നാണ്. പിറ്റേ ദിവസം അമ്മയും പോലീസിൽ പരാതി കൊടുത്തിരുന്നു. കൂടാതെ അജ്ഞാതരായ ചിലര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ രണ്ട് സംഭവങ്ങള്‍ പരാതിയില്‍ എടുത്തു പറയുന്നുണ്ടായിരുന്നു. ഈ രണ്ടു പരാതികളും പോലീസ് സ്റ്റേഷനിൽ എത്തിയതിന്റെ പിന്നാലെയാണ് പെണ്‍കുട്ടികാർ അപകടത്തിൽ പെട്ടത്. ഞായറാഴ്ച അപകടത്തിൽ പെട്ട പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. എം.എല്‍.എക്കെതിരെ പരാതിയുമായി ഒരു വര്‍ഷത്തോളം ഇരയും കുടുംബവും നടന്നിരുന്നു. അവസാനം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ ധർണ നടത്തുന്നതിനിടെ സ്വയം തീ കൊളുത്തിയതോടെയാണ് കേസ് ഗൗരവമായി എടുത്തു തുടങ്ങിയത്.
ഞായറാഴ്ചയായിരുന്നു ഉത്തര്‍പ്രദേശിലെ റായ്ബറേലിക്കടുത്ത് വച്ച് പീഡനത്തിൽ ഇരയായ പെൺകുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത്. ജില്ലാ ജയിലിലുള്ള അമ്മാവനെ കാണാൻ പോകവെയായിരുന്നു പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറിന് നേരെ ട്രക്ക് വന്ന് ഇടിച്ചു അപകടത്തിൽപെട്ടത് . രണ്ടുപ്പേർ സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചിരുന്നു. പെൺകുട്ടിയും അഭിഭാക്ഷകനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. വാഹനം കസ്റ്റഡിയിലെടുക്കുകയും ട്രക്ക് ഡ്രൈവറെയും ഉടമയെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പീഡന കേസിൽ തനിക്കു നീതി വേണമെന്ന ആവശ്യം ഉന്നയിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിക്ക് മുന്നില്‍ പെണ്‍കുട്ടിയും കുടുംബവും പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും കസ്റ്റഡിയിൽ വച്ച് പിതാവ് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
2017 ജൂലൈ നാലിന് ഉത്തർപ്രദേശിലെ മാഖി ഗ്രാമത്തിലുള്ള എം.എൽ.എയുടെ വീട്ടില്‍ വെച്ച് കുൽദീപ് സെൻഗർ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. തുടര്‍ന്ന് ജൂൺ 11ന് മുതല്‍ 19 വരെ മൂന്നുപേര്‍ തട്ടിക്കൊണ്ടുപോയി വാഹനത്തിനുള്ളിൽ വെച്ച് പീഡിപ്പിച്ചെന്നും യുവതി കോടതിയില്‍ പറഞ്ഞിരുന്നു. ഈ സാഹചര്യങ്ങൾ നില നിൽക്കെവെയാണ് പെൺകുട്ടിക്ക് നേരെ അപകടം ഉണ്ടായത്. അതേ സമയം പെൺകുട്ടി അപകടത്തിൽ പെട്ട സംഭവത്തിൽ ഉന്നാവ എം എൽ എക്കെതിരെ പോലീസ് കേസെടുത്തു. എംഎൽഎ അടക്കം പത്തു പേരെ പ്രതികളാക്കിയാണ് എഫ് ഐ ആർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുല്‍ദീപ് സിങിന്റെ സഹോദരൻ മനോജ് സിങും പ്രതി പട്ടികയിൽ ഉണ്ട്.
https://www.facebook.com/Malayalivartha

























