സ്വന്തം പേര് കാരണം സങ്കടപ്പെടുന്ന യുവാവ്... തന്റെ ഈ പേര് കാരണം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കളിയാക്കലും

ഇന്‍ഡോറിലെ ഒരു യുവാവ് കുറച്ച് നാളുകളായി പ്രശ്‌നത്തിലാണ്. അതിന്റെ കാരണം തന്റെയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെയും പേര് ഒന്നായതാണ്. തന്റെ പേര് കാരണം ഒരു മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് പോലും ഇയാള്‍ക്ക് ലഭിക്കുന്നില്ല. കോണ്‍ഗ്രസ് അധ്യക്ഷന്റെ പേരുള്ള 'രാഹുല്‍ ഗാന്ധി' പ്രശസ്തനാണ്. പക്ഷെ അതുകൊണ്ട് യാതൊരു കാര്യവുമില്ല. കച്ചവട സംരംഭം തുടങ്ങണമെന്ന് ആഗ്രഹിക്കുന്ന ഈ യുവാവിന് തന്റെ ഈ പേര് കാരണം അതിന് ആവശ്യമായ ബാങ്ക് വായ്പ പോലും ലഭിക്കുന്നില്ല.
തന്റെ പേര് വ്യാജമാണെന്ന മറുപടിയാണ് ഈ യുവാവിന് ബാങ്കില്‍ നിന്നും മറ്റ് പലയിടത്ത് നിന്നും ലഭിക്കുന്നത്. സ്വന്തം സഹോദരന്റെ പേര് ഉപയോഗിച്ചതുകൊണ്ടാണ് ഇന്‍ഡോറിലെ അഖണ്ഡ് നഗറില്‍ താമസിക്കുന്ന രാഹുല്‍ ഗാന്ധിക്ക് മൊബൈല്‍ സിം കാര്‍ഡ് പോലും ലഭിച്ചത്. തന്റെയീ പേര് കാരണം ബന്ധുക്കളും സുഹൃത്തുക്കളും നിരന്തരം തന്നെ കളിയാക്കാറുണ്ടെന്നും രാഹുല്‍ ഗാന്ധി പറയുന്നു.
കോണ്‍ഗ്രസ് നേതാവിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയാണ് താന്‍ എന്നാണ് എല്ലാവരും പറയുന്നതെന്നാണ് യുവാവ് പറയുന്നത്. താന്‍ പലരെയും ഫോണില്‍ വിളിക്കുമ്‌ബോള്‍ 'രാഹുല്‍ ഗാന്ധി ഇന്‍ഡോറിലേക്ക് താമസം മാറിയോ?' എന്ന് ചോദിച്ച് പലരും ഫോണ്‍ വയ്ക്കുകയാണെന്നും പറഞ്ഞ് ഇയാള്‍ സങ്കടപ്പെടുന്നു. പേര് കാരണം പൊല്ലാപ്പിലായ യുവാവ് പേരിന് പിന്നിലെ 'ഗാന്ധി' മാറ്റി കുടുംബ പേരായ മാളവ്യ എന്ന് ചേര്‍ക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍.
https://www.facebook.com/Malayalivartha
























