മോദി കാടറിഞ്ഞത് പുൽവാമ സമയത്തോ ?നീറോ ചക്രവർത്തി അല്ല മോദി .........

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഡിസ്കവറി ചാനല്‍ പരിപാടിയുടെ ടീസര്‍ ഇറങ്ങിയതോടെ പ്രതിഷേധവും ശക്തമായിരിക്കുയാണ് . പ്രതിപക്ഷ പാർട്ടികൾ ആണ് പ്രതിഷേധത്തിന് പിന്നിൽ. മാന്‍ വേഴ്സസ് വൈല്‍ഡ്' എന്ന പരിപാടിയുടെ സ്‌പെഷ്യല്‍ എപ്പിസോഡ് സംപ്രേഷണം ചെയ്യുമ്പോള്‍ ഇത് ഷൂട്ട് ചെയ്ത തിയതിയും സമയവും കൂടി കാണിക്കണമെന്ന് ഡിസ്‌കവറി ചാനലിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു രംഗത്ത് എത്തിയിരിക്കുകയാണ് . ഭീകരാക്രമണത്തില്‍ 40 ധീരജവാന്മാര്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി പരിപാടിയിൽ ചിരിച്ചു കൊണ്ട് പങ്കെടുക്കുകയായിരുന്നു എന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പരിപാടിയുടെ ഷൂട്ടിംഗ് വിവരങ്ങള്‍ പുറത്ത് വിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ബംഗാള്‍ കടുവകളുടെ പ്രധാന ആവാസകേന്ദ്രങ്ങളിലൊന്നായ ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലായിരുന്നു ചിത്രീകരണം. മോദിക്കൊപ്പം അവതാരകനായ സാഹസികസഞ്ചാരി ബിയര്‍ ഗ്രില്‍സുമുണ്ടായിരുന്നു. ഈ വര്‍ഷമാദ്യം നടന്ന 44 ഓളം ജവാന്മാരുടെ ജീവന്‍ അപഹരിച്ച പുല്‍വാമ ഭീകരാക്രമണ സമയത്താണ് പ്രധാനമന്ത്രി ഇതിന്റെ ചിത്രീകരണത്തിലേര്‍പ്പെട്ടതെന്ന ആരോപണമാണ് മോദി വിരുദ്ധർ ഉന്നയിക്കുന്നത്.44 ജവാന്മാര്‍ പുല്‍വാമയില്‍ രക്തസാക്ഷിത്വം വഹിക്കുന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷൂട്ടിങ് തിരക്കിലായിരുന്നു. അതി ഭീകരമായ ആക്രമണം നടന്ന ശേഷവും മോദി തന്റെ ഷൂട്ടിങ് തുടര്‍ന്നുവെന്നും കോണ്‍ഗ്രസ് വാക്താവ് ഷാ മുഹമ്മദ് ആരോപിച്ചു. പിഡിപി നേതാവും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും മോദിയുടെ പരിപാടിയെ പരിഹസിച്ചു.
പരിപാടിയുടെ ട്രെയിലര്‍ ഗ്രില്‍സ് തിങ്കളാഴ്ച പുറത്തുവിട്ടിരുന്നു. നടന്നും ചങ്ങാടത്തിലേറിയും ജീപ്പിലിരുന്നുമായിരുന്നു മോദിയുടെ യാത്ര. സ്വരക്ഷയ്ക്കായി കാട്ടില്‍നിന്നു ശേഖരിച്ച മുളകൊണ്ടുള്ള ആയുധം മാത്രം. ''ഇതുഞാന്‍ നിങ്ങള്‍ക്കുവേണ്ടി സൂക്ഷിക്കും'' എന്നു ഗ്രില്‍സിനോടു മോദി പറയുന്നതു ട്രെയിലറില്‍ കാണാം. ''ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായ താങ്കളെ ജീവനോടെ സംരക്ഷിക്കുകയാണ് എന്റെ ജോലി''യെന്നായിരുന്നു തമാശ രൂപേണയുള്ള ഗ്രില്‍സിന്റെ മറുപടി. സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ ട്രെയിലര്‍ ഹിറ്റായി കഴിഞ്ഞു.
അതേസമയം പുൽവാമ ആക്രമണം നടന്ന ദിവസം മോദി ഷൂട്ടിംഗ് തിരക്കിൽ ആയിരുന്നു എന്ന നിലപാടാണ് പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത്, ഏതായിരുന്നാലും ഒരു പ്രത്യേക ചിത്രം ഓഗസ്റ്റ് 12 ന് പുറത്തിറങ്ങും. ഇതിന്റെ ചിത്രീകരണം എത്രസമയമായിരുന്നു എന്ന്, എവിടെ വച്ചായിരുന്നു. എത്ര സമയമെടുത്തു എന്നതൊക്കെയുള്ള കാര്യം പൊതുജനത്തിന് മുന്നില്‍ ഡിസ്‌കവറി ചാനല്‍ പ്രദര്‍ശിപ്പിക്കുമെന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നതെന്ന് കോണ്‍ഗ്രസ് വാക്താവ് മനീഷ് തീവാരി പറഞ്ഞു. അതേസമയം പാരിസ്ഥിതികവ്യതിയാനങ്ങളെപ്പറ്റി ചര്‍ച്ചയ്ക്കു വഴിയൊരുക്കുകയും വന്യജീവിസംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി അവബോധമുണ്ടാക്കുകയുമാണു പരിപാടിയുടെ ഉദ്ദേശ്യമെന്ന് ഡിസ്‌കവറി ചാനല്‍ അധികൃതര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























