റെയില്‍വേ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാന്‍... മൂന്ന് ലക്ഷം റെയില്‍വേ ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ ആലോചിച്ച് കേന്ദ്ര സര്‍ക്കാര്‍

2020 തുടക്കത്തോടെ റെയില്‍വേയില്‍ കൃത്യമായി ജോലി ചെയ്യാത്ത ഉദ്യോഗസ്ഥരെയും, വേണ്ട രീതിയില്‍ സേവനം അനുഷ്ഠിക്കാത്ത ഉദ്യോഗസ്ഥരെയും ഒഴിവാക്കി, 55 വയസ് ആകുന്നവരെയും, 30 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്ന ജോലിക്കാരെയും ഇന്ത്യന്‍ റെയിവേയില്‍ നിന്നും പിരിച്ചുവിടാന്‍ ആലോചിച്ച് കേന്ദ്ര സര്‍ക്കാര്‍. 2020 ജനുവരി മുതല്‍ മാര്‍ച്ച് വരെ ഇത്തരത്തില്‍ സര്‍വീസിലുള്ളവരെയാണ് കേന്ദ്ര സര്‍ക്കാര്‍ ജോലിയില്‍ നിന്നും പറഞ്ഞുവിടുക.
സര്‍വീസില്‍ തുടരാന്‍ യോഗ്യതയില്ലാത്തതായി കാണുന്നവര്‍ക്ക് മുന്‍കൂട്ടി വിരമിക്കാനുള്ള അവസരവും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇത്തരത്തില്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്നവരെ തിരിച്ചറിഞ്ഞ് അവരുടെ പട്ടിക തയാറാക്കാന്‍ റെയില്‍വേ ബോര്‍ഡ് റെയില്‍വേ സോണല്‍ ഓഫീസുകള്‍ക്ക് കത്ത് വഴി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
റെയില്‍വേ ഉദ്യോഗസ്ഥരുടെ മാനസിക, ശാരീരിക ക്ഷമതകള്‍ വിലയിരുത്തി വേണം പട്ടിക തയാറാക്കേണ്ടത്. ജോലിയില്‍ ഇരിക്കേയുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ജോലിയോടുള്ള സമീപനം എന്നിവ ഇതിനായി കണക്കിലെടുക്കും. ആഗസ്റ്റ് ഒന്‍പതിന് മുന്‍പ് ഈ പട്ടിക തയാറാക്കി നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. നിലവിലെ 13 ലക്ഷം എന്ന റെയില്‍വേ ഉദ്യോഗസ്ഥരുടെ എണ്ണം 10 ലക്ഷമാക്കി കുറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. അടുത്ത വര്‍ഷത്തോടെ സര്‍ക്കാര്‍ ഇത് നടപ്പില്‍ വരുത്തും.
https://www.facebook.com/Malayalivartha

























