കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാര്‍ഥയുടേത് ആത്മഹത്യയെന്ന് പോലീസ്; 2017 ലെ ആദായനികുതി വകുപ്പ് റെയ്ഡ് മുതല്‍ തുടങ്ങിയ കോഫി ഡേയുടെ കഷ്ടകാലം ഫോബ്‌സിന്റെ 2015 ലെ കോടീശ്വരന്മാരുടെ പട്ടികയില്‍ കയറിയ സിദ്ധാർത്ഥിന്റെ 7000 കോടിയുടെ കടക്കാരനക്കിയെന്ന് റിപ്പോർട്ടുകൾ

കഫേ കോഫി ഡേ സ്ഥാപകൻ ജി വി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു തീരത്ത് ഒഴിഗേ ബസാറിൽ നിന്ന് രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബെൻലോക്ക് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ചിക്മംഗളൂരുവിലേക്ക് കൊണ്ടുപോകും.
തിങ്കളാഴ്ച വൈകീട്ട് മുതലാണ് സിദ്ധാർത്ഥയെ കാണാതായത്. മംഗളൂരു നേത്രാവതി പാലത്തിൽ വച്ചാണ് സിദ്ധാർത്ഥയെ കാണാതായത്. ഇവിടെ വച്ചാണ് അവസാനമായി സിദ്ധാർത്ഥയുടെ മൊബൈൽ ഫോണ്‍ പ്രവർത്തിച്ചതെന്ന് കർണാടക പൊലീസ് കണ്ടെത്തിയിരുന്നു. ബംഗളൂരുവിൽ നിന്നും കാറിൽ മംഗലൂരുവിലേക്ക് പുറപ്പെട്ട സിദ്ധാർത്ഥ, നേത്രാവതി പുഴയുടെ മുകളിലെത്തിയപ്പോൾ കാർ നിർത്താൻ ആവശ്യപ്പെടുകയും പുറത്തിറങ്ങി പുഴയിലേക്ക് ഇറങ്ങിപ്പോയെന്നും പിന്നീട് കണ്ടിട്ടില്ലെന്നുമാണ് ഡ്രൈവറുടെ മൊഴി. ഒരാൾ പുഴയിലേക്ക് ചാടുന്നത് കണ്ടുവെന്നും എന്നാൽ അടുത്ത് എത്തിയപ്പോഴേക്ക് താഴ്‍ന്നു പോയിരുന്നുവെന്നും പ്രദേശത്തുണ്ടായിരുന്ന ഒരു മീൻപിടിത്തക്കാരനും പൊലീസിനോട് പറഞ്ഞു. ഇതേത്തുടർന്ന് നടത്തിയ വ്യാപക തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
അതിനിടെ, കണ്ടെടുത്ത കത്ത് സിദ്ധാർത്ഥയുടേത് തന്നെയെന്ന് മംഗളൂരു പൊലീസ് അറിയിച്ചു. കയ്യക്ഷരം സിദ്ധാർത്ഥയുടേത് തന്നെയെന്ന് കുടുംബവും സാക്ഷ്യപ്പെടുത്തി. സംരംഭകൻ എന്ന നിലയിൽ പരാജയപ്പെട്ടുവെന്നാണ് സിദ്ധാർത്ഥയുടെ കത്തിൽ പറയുന്നത്. ആദായ നികുതി വകുപ്പിൽ നിന്ന് വലിയ സമ്മർദ്ദം ഉണ്ടായെന്നും കമ്പനിയെ ലാഭത്തിലാക്കാൻ കഴിഞ്ഞില്ലെന്നും കത്തിൽ പരാമര്‍ശിക്കുന്നുണ്ട്. ഇനിയും ഇങ്ങനെ തുടരാനാകില്ലെന്നും സിദ്ധാർത്ഥയുടെ കത്തില്‍ പറയുന്നു.
ആദായ നികുതി വകുപ്പിന്റെ ശല്യപ്പെടുത്തലിനെക്കുറിച്ച് കത്തില്‍ സിദ്ധാര്‍ത്ഥ വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍കംടാക്‌സിന്റെ ഒരു മൂന്‍ ഡിഐജിയില്‍ നിന്നും അപമാനം നേരിട്ടിരുന്നതായിട്ടാണ് ആരോപണം. കടം കുറയ്ക്കാന്‍ ഇതില്‍ മിന്‍ഡ്ട്രീയുടെ ഓഹരി വില്‍ക്കുന്ന കാര്യവും മിന്‍ഡ്ട്രീയിലെയും കോഫിഡേ യിലെയും ഓഹരികള്‍ തിരിച്ചു വാങ്ങണമെന്ന് ആവശ്യപ്പെട്ട് ഒരു സ്വകാര്യ പങ്കാളിയുടെ നിരന്തര സമ്മര്‍ദ്ദം ഉണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2017 ല്‍ ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റും റെയ്ഡുകള്‍ തുടങ്ങിയത് മുതലാണ് സിദ്ധാര്‍ത്ഥയ്ക്ക് കടം വിഷയമായി തുടങ്ങിയത്. കര്‍ണാടകയിലെ ഒരു മൂന്‍ കോണ്‍ഗ്രസ് മന്ത്രിയുടെ വീട്ടില്‍ നടന്ന റെയ്ഡുമായി ബന്ധപ്പെടുത്തി ഇരുവര്‍ക്കും തമ്മില്‍ അനധികൃത ഇടപാടുണ്ടെന്നായിരുന്നു ആരോപിച്ചായിരുന്നു നടപടികള്‍. ഇതിനിടയില്‍ മന്ത്രിയുമായി ബന്ധമുണ്ടെന്ന് ആദായ നികുതി വകുപ്പ് ആരോപിച്ച സിംഗപ്പൂര്‍ പൗരത്വമുള്ള ഒരാളില്‍ നിന്നും 1.2 കോടി കണ്ടെത്തിയിരുന്നു. ഈ പണം വിജി സിദ്ധാര്‍ത്ഥയുടേത് ആണെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഈ ഓപ്പറേഷനില്‍ 362.11 കോടിയുടെ അനധികൃത വരുമാനവും കാപ്പി ബിസിനസിലൂടെ 118.02 കോടിയും വരുമാനം ഉണ്ടെന്ന് സിദ്ധാര്‍ത്ഥ സമ്മതിച്ചതിന്റെ രേഖകള്‍ തങ്ങളുടെ കൈവശം ഉണ്ടെന്നും അവര്‍ അവകാശപ്പെടുന്നു.
2017 ല്‍ ഭാര്യാപിതാവ് എസ് എം കൃഷ്ണ നാടകീയമായി ബിജെപിയിലേക്ക് ചേക്കേറിയതും വിവാദത്തിന് ആക്കം കൂട്ടി. സാമ്ബത്തിക കുറ്റകൃത്യത്തില്‍ കുടുങ്ങിയ സിദ്ധാര്‍ത്ഥയെ രാഷ്ട്രീയ ഇടപെടലിലൂടെ രക്ഷപ്പെടുത്താനാണ് ഈ കാലുമാറ്റമെന്ന് ആണ് എതിരാളികള്‍ ആരോപിച്ചത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും മതിയായ പരിഗണന കിട്ടുന്നില്ല എന്നതായിരുന്നു കൃഷ്ണ പറഞ്ഞ ന്യായം. കടം കുറയ്ക്കുന്നതിനായി തന്റെ ബിസിനസിന്റെ ഒരു വലിയ ഓഹരി വാങ്ങുന്നതുമായി ബന്ധപ്പെട്ട് കൊക്കകോള, ഐടിസി എന്നിവരുമായി സിദ്ധാര്‍ത്ഥ് ചര്‍ച്ച നടത്തിയതായും വാര്‍ത്തകളുണ്ട്.
കത്തില്‍ തനിക്ക് 18,290 കോടിയുടെ സ്വത്ത് ഉണ്ടെന്നും കടം പരിഹരിക്കാന്‍ ഉതകുമെന്നുമാണ് സിദ്ധാര്‍ത്ഥ പറഞ്ഞിരിക്കുന്നത്. 2019 മാര്‍ച്ച് 31 ലെ സ്‌റ്റോക്ക് എക്‌സേഞ്ചില്‍ നല്‍കിയ രേഖകളില്‍ 6,500 കോടിയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചിക്കമംഗലുരുവില്‍ 15,000 ഏക്കര്‍ കാപ്പി എസ്‌റ്റേറ്റുള്ള കുടുംബത്തിന്റെ പാരമ്ബര്യ ബിസിനസിലൂടെയാണ് സിദ്ധാര്‍ത്ഥ കാപ്പിക്കച്ചവടത്തിനിറങ്ങിയത്. രാജ്യത്തുടനീളമായി 2100 സ്‌റ്റോറുകളുമായി കഫേ കോഫിഡേയെ വിജി സിദ്ധാര്‍ത്ഥ രാജ്യത്തെ ഏറ്റവും വലിയ കോഫിശൃംഖലയിലേക്കാണ് ഉയര്‍ത്തിയത്. കാപ്പി യുവാക്കള്‍ക്കിടയില്‍ വലിയ പ്രചാരം കിട്ടിയ വന്‍കിട ബ്രാന്‍ഡായി മാറി. ബിസിനസ് വിജയിച്ചതോടെ 2015 ല്‍ ഫോര്‍ബ്‌സിന്റെ കോടീശ്വരന്മാരുടെ പട്ടികയിലും എത്തിയിരുന്നു.
https://www.facebook.com/Malayalivartha

























