അർണാബ് ഗോസ്വാമിയെന്നാൽ ഇന്ത്യയെന്നാണോ? അർണാബ് ഗോസ്വാമിയെ പരിഹസിച്ച് അപർണ സെൻ

കടുത്ത മോദി ആരാധകനായ മാധ്യമപ്രവര്‍ത്തകനാണ് അര്‍ണബ് ഗോസ്വാമി. മോദിക്കും ബിജെപിക്കും എതിരാകുന്ന നീക്കങ്ങളെ റിപ്പബ്ലിക് ചാനലിലെ ദ ഡിബേറ്റ് എന്ന പരിപാടിയിലൂടെ അര്‍ണബ് രൂക്ഷമായി ചോദ്യം ചെയ്യാറുണ്ട്. ഇതിന്റെ പേരില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് അർണാബ് ഗോസ്വാമി നേരിടുന്നതും.രാജ്യത്തിൽ മതത്തിന്റെ പേരില്‍ കൂടി വരുന്ന അക്രമങ്ങള്‍ക്കും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കുമെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയ 49 ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ അര്‍ണബ് രൂക്ഷമായി പ്രതികരിച്ചിരുന്നു. അസഹിഷ്ണുത ലോബിയുടെ നുണപ്രചാരണം എന്നായിരുന്നു അതിനെ അർണബ് വിലയിരുത്തിയത്. കത്തെഴുതിയവരിൽ ഉണ്ടായിരുന്ന പ്രമുഖ സംവിധായക അപര്‍ണ സെന്നിന്റെ വാര്‍ത്താ സമ്മേളനം നടക്കവേ ഫോണിലൂടെ അര്‍ണബ് നടത്തിയ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മാത്രമല്ല അര്‍ണബിന് അപര്‍ണ സെന്‍ നല്‍കിയ മറുപടിയും സൈബര്‍ ലോകം ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു.
അപര്‍ണ സെന്നിനെ കൂടാതെ ഇന്ത്യയിലെ ചലച്ചിത്രകാരന്മാരായ അടൂര്‍ ഗോപാലകൃഷ്ണനും മണിരത്‌നവും അനുരാഗ് കശ്യപും അടക്കമുളള 49 പേരാണ് ആള്‍ക്കൂട്ട കൊലകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് കത്തെഴുതിയത്. അസഹിഷ്ണുതാ ലോബി എന്നാണ് ഇവരെ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍ വിശേഷിപ്പിച്ചത്. അസഹിഷ്ണുതാ ലോബി നുണപ്രചാരണം നടത്തുകയാണെന്നും ഇവർ പറഞ്ഞിരുന്നു.
കത്ത് വിവാദമായതിനെ തുടർന്ന് അപര്‍ണ സെന്നിനെ വിഷയത്തിൽ വ്യക്തത വരുത്താൻ വാര്‍ത്താ സമ്മേളനത്തിൽ അർണബ് വിളിച്ചു. റിപ്പബ്ലിക് ടിവി സ്റ്റുഡിയോയിൽ ലൈവായി ഫോണ്‍ വഴിയാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. റിപ്പോര്‍ട്ടർമാരുടെ ഫോണ്‍ ലൗഡ് സ്പീക്കറില്‍ ഇട്ടായിരുന്നു അര്‍ണബിൻറെ സംസാരം. തുടക്കത്തില്‍ അര്‍ണബിന് മറുപടി നല്‍കാന്‍ അപര്‍ണ സെന്‍ ശ്രമിക്കവേ അവർക്കു പറയാനുളളത് കേള്‍ക്കാന്‍ ശ്രമിക്കാതെ അര്‍ണബ് തന്റെ സ്ഥിരം ശൈലിയായ അലര്‍ച്ച പുറത്തെടുത്തു. കശ്മീരില്‍ പോലീസുകാരനായ അയൂബ് പണ്ഡിറ്റിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊന്നപ്പോഴും ജയ് ശ്രീറാം വിളിച്ചതിന് കൃഷ്ണദേവ് എന്ന യുവാവിനെ കൊലപ്പെടുത്തിയപ്പോഴും മതം കാരണം സിനിമ അഭിനയം ഉപേക്ഷിക്കുകയാണ് എന്ന് സൈറ വസീം പറഞ്ഞപ്പോഴും നിങ്ങള്‍ എവിടെയാണ് എന്നാണ് അര്‍ണബ് അപർണയോടു ചോദിച്ചത്. എന്നാൽ താൻ പറയുന്നത് അര്‍ണബ് ശ്രദ്ധിക്കുന്നില്ല എന്ന് വന്നപ്പോൾ അപര്‍ണ സെന്‍ മറ്റ് റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി തുടങ്ങി. അപർണ്ണയുടെ നടപടിയിൽ കോപാകുലനായ അർണാബ് ഇപ്രകാരം പറഞ്ഞു ''ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് വ്യക്തമായി കേള്‍ക്കാം. ഞാന്‍ നിങ്ങളുടെ വാര്‍ത്താ സമ്മേളനം തടസ്സപ്പെടുത്തിയിരിക്കുകയാണ്. കാരണം നിങ്ങളെ പോലുളളവരെ തുറന്ന് കാണിക്കേണ്ടതുണ്ട്'' എന്നാല്‍ അര്‍ണബിന്റെ അലര്‍ച്ചയെ പൂര്‍ണമായും അവഗണിച്ച് അപര്‍ണാ സെന്‍ തന്റെ വാര്‍ത്താ സമ്മേളനം പൂര്‍ത്തിയാക്കി. ഇരുവരും തമ്മിലുള്ള ഈ ഏകപക്ഷീയ ഫോണ്‍ സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അതിനു അപർണ സെൻ നൽകിയ പരിഹാസാവും ഏവരും ഏറ്റെടുത്തു.
ഒരു പത്രപ്രവര്‍ത്തകനുമായുള്ള സാങ്കല്‍പ്പിക സംഭാഷണമെന്ന് പറഞ്ഞാണ് അപര്‍ണ സെന്‍ ട്വീറ്റ് ആരംഭിക്കുന്നത്. ഹിന്ദുക്കള്‍ക്ക് മേല്‍ ജസിയ നികുതി ചുമത്തിയപ്പോള്‍ താങ്കള്‍ എവിടെയായിരുന്നു എന്ന് ജേര്‍ണലിസ്റ്റ് ചോദിക്കുന്നു. പക്ഷേ അത് ഔറംഗസീബിന്റെ കാലത്തായിരുന്നില്ലേ എന്ന് മറുപടി പറഞ്ഞപ്പോള്‍ പിന്നെ എന്തിനാണ് നിങ്ങള്‍ മൗനം പാലിച്ചത്? എനിക്ക് മറുപടി നല്‍കൂ ഈ രാഷ്ട്രം അറിയാന്‍ ആഗ്രഹിക്കുന്നു എന്ന രീതിയിലുള്ള മറുപടി ജേര്‍ണലിസ്റ്റ് പറയുന്നു. അര്‍ണബ് ഗോസ്വാമിയെതന്നെ ഉദ്ദേശിച്ച് പോസ്റ്റ് ചെയ്ത ഈ ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അപര്‍ണ സെന്നിന്റെ ട്വീറ്റിനെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. നടി സ്വര ഭാസ്‌കര്‍ അപര്‍ണയുടെ മറുപടിക്ക് കൈയടിച്ചു. അര്‍ണബ് സ്വയം രാജ്യമെന്ന് ധരിച്ച് വെച്ചിരിക്കുകയാണെന്ന് അഭിപ്രായങ്ങൾ ഉയരുന്നത്. എന്തെങ്കിലും അറിയാനുണ്ടെങ്കില്‍ എനിക്ക് അറിയണം എന്ന് പറയുന്നതിന് പകരം രാജ്യത്തിന് മുഴുവന്‍ വേണ്ടി സംസാരിക്കാന്‍ അര്‍ണബിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല എന്നും പ്രതികരണങ്ങൾ വരുന്നുണ്ട്.സ്വന്തമായിട്ട് എന്തെങ്കിലും അറിയണമെങ്കില്‍ എനിക്ക് അറിയണം എന്ന് പറഞ്ഞാല്‍ പോരേ ദി നേഷന്‍ വാണ്ട്‌സ് ടു നോ എന്ന് പറഞ്ഞ് കുരയ്ക്കുന്നതെന്തിന്? വിളിച്ച് വരുത്തി ആളെ കളിയാക്കുന്ന പരിപാടിയാണ് അർണബ് ചെയ്യുന്നതെന്നും അഭിപ്രായങ്ങൾ വരുന്നു.
https://www.facebook.com/Malayalivartha

























