തെലങ്കാനയില്‍ മഹായാഗത്തിന് ഒരുങ്ങി മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു

തെലങ്കാനയില്‍ മഹായാഗത്തിന് ഒരുങ്ങി മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. യാഗങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന യജ്ഞം നടത്തുന്നതിന് 1,048 മണ്ഡപങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് നേതൃത്വം നയിക്കുന്നതിനായി 4000ത്തിലധികം തന്ത്രിമാരാണ് പങ്കെടുക്കുന്നത്.
യാഗത്തിന്റെ സമയവും മുഹൂര്‍ത്തവും അടുത്തുതന്നെ പ്രഖ്യാപിക്കും. ഹൈദരാബാദില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള ശ്രീലക്ഷ്മി നരസിംഹ ക്ഷേത്രത്തിന് സമീപമാണ് മഹാസുദര്‍ശന യാഗം നടത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പ് പുറത്തിറങ്ങിയത്. ഒരു ദിവസം മാത്രമുള്ള യാഗം നടത്തുന്നതിനായി 100 ഏക്കര്‍ സ്ഥലമാണുള്ളത്. യാഗത്തില്‍ 1000 തന്ത്രിമാരേയും 3000ത്തോളം പരികര്‍മ്മിമാരുമാണ് പങ്കെടുക്കുന്നത്. ബദ്രീനാഥ്, ശ്രീരംഗം, ജഗന്നാഥ്, തിരുപ്പതി അടക്കം രാജ്യത്തുള്ള എല്ലാ വൈഷ്ണവ മഠങ്ങളിലേയും മഠാധിപതികളെയും ക്ഷണിക്കാനാണ് കെസിആര്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി അടക്കം കേന്ദ്രമന്ത്രി സഭയിലെ പ്രമുഖരെയും യാഗത്തിന് ക്ഷണിച്ചിട്ടുണ്ട്. ഇതിന് പുറമെ എല്ലാം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും ഗവര്‍ണര്‍മാര്‍ക്കും മറ്റു മന്ത്രിമാര്‍ക്കും യോഗത്തിന് ക്ഷണമുണ്ട്. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ യാഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha

























