മോഡിക്ക് നന്ദി അറിയിച്ച് മുസ്ലിം സ്ത്രീകള്‍...

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി അറിയിച്ച് മുസ്ലിം സ്ത്രീകള്‍. മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാക്കിയതിനാണ് ഇവര്‍ പ്രധാനമന്ത്രിയോട് നന്ദി അറിയിച്ചത്. രാജ്യ തലസ്ഥാനത്ത് ബി.ജെ.പി സംഘടിപ്പിച്ച പരിപാടിക്കെത്തിയ അനവധി മുസ്ലിം സ്ത്രീകളാണ് ഇക്കാര്യം പ്രധാനമന്ത്രിയോടായി പറഞ്ഞത്. കേന്ദ്രമന്ത്രി വിജയ് ഗോയലിന്റെ വസതിയിലാണ് പരിപാടി സംഘടിപ്പിച്ചത്.
'മോഡി മുത്തലാഖ് എന്ന ഏര്‍പ്പാട് നിരോധിക്കുമെന്നും, അതിനെതിരെ നീങ്ങാന്‍ അവസരം തരുമെന്നും ഞങ്ങള്‍ ഏറെ ഒരുപാട് പ്രതീക്ഷിച്ചിരുന്നു. ഇനി മുതല്‍ ഭര്‍ത്താക്കന്മാരാല്‍ ഉപേക്ഷിക്കപ്പെട്ട മുസ്ലിം സ്ത്രീകള്‍ക്ക് നിയമപരമായി അതിനെ നേരിടാന്‍ സാധിക്കും.' പരിപാടിക്കെത്തിയ മുസ്ലിം സ്ത്രീകളില്‍ ഒരാളായ അബീദ പറഞ്ഞു.
ബില്‍ പാസായതോട് കൂടി തങ്ങള്‍ ശക്തരായതായി തോന്നുന്നുവെന്നും സ്ത്രീകള്‍ പറഞ്ഞു. പ്രധാനമന്ത്രി ഒരിക്കലും വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന ആളല്ലെന്നും ജനങ്ങളുടെ ക്ഷേമം മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും പരിപാടിക്കെത്തിയ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























