മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തോടു പത്തു ദിവസത്തിനുള്ളില്‍ വീടൊഴിയണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

പത്തു ദിവസത്തിനുള്ളില്‍ ന്യൂഡല്‍ഹിയിലെ ജോര്‍ ബാഗ് ഹൗസ് ഒഴിയണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തോടു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആവശ്യപ്പെട്ടു. ഐഎന്‍എക്‌സ് മീഡിയ കേസില്‍ ഈ വസ്തു ഇഡി കണ്ടുകെട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു നിര്‍ദേശം.
ന്യൂഡല്‍ഹി ജോര്‍ ബാഗിലെ 115എ ബ്ലോക്കിലാണു കാര്‍ത്തിയുടെ വസ്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇത് ഇഡി കണ്ടുകെട്ടി. മാര്‍ച്ച് 29ന് കണ്ടുകെട്ടല്‍ സ്ഥിരീകരിക്കുകയും ചെയ്തു. പത്തു ദിവസത്തിനുള്ളില്‍ വീട് ഒഴിയണമെന്നാണ് ഇഡി കത്തില്‍ ആവശ്യപ്പെടുന്നത്. കാര്‍ത്തിയുടെയും അമ്മ നളിനിയുടെയും പേരിലാണു വസ്തു.
ഐഎന്‍എക്‌സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയും സിബിഐയും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കോടതികളുടെ പരിഗണനയിലാണ്. നിലവില്‍ തമിഴ്‌നാട്ടിലെ ശിവഗംഗയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമായ കാര്‍ത്തി, കേസില്‍ ജാമ്യത്തിലാണ്. ഐഎന്‍എക്‌സ് മീഡിയയിലേക്കു മൗറീഷ്യസില്‍നിന്ന് 305 കോടിയുടെ വിദേശനിക്ഷേപം സ്വീകരിച്ചതു ചട്ടങ്ങള്‍ മറികടന്നാന്നെന്നാണ് ആരോപണം.
"
https://www.facebook.com/Malayalivartha

























