കനത്ത മഴയെ തുടര്‍ന്ന് ഗുജറാത്തിലെ വഡോദര വിമാനത്താവളം അടച്ചു...

ഗുജറാത്തിലെ വഡോദര വിമാനത്താവളം കനത്ത മഴയെ തുടര്‍ന്ന് അടച്ചു. റണ്‍വേയിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് ഇന്നലെയാണ് വിമാനത്താവളം അടച്ചത്. വ്യാഴാഴ്ച നടത്തേണ്ട രണ്ട് ആഭ്യന്തരവിമാന സര്‍വീസുകള്‍ റദ്ദാക്കിയതായും വിമാനത്താവളം അധികൃതര്‍ അറിയിച്ചു. വഡോദരയില്‍ ബുധനാഴ്ച മാത്രം 400 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. വെള്ളക്കെട്ട് മൂലം ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി പശ്ചിമ റെയില്‍വേ അറിയിച്ചു.
പ്രദേശത്ത് വെള്ളകെട്ടില്‍ കുടുങ്ങിയവരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. മഴക്കെടുതികളും രക്ഷാപ്രവര്‍ത്തനവും വിലയിരുത്താന്‍ ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നിരുന്നു. അഹമ്മദാബാദ്, സൂറത്ത്, പഞ്ച്മഹല്‍ തുടങ്ങിയ നഗരങ്ങളിലും കനത്തമഴയാണ്. വ്യാഴാഴ്ച കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.
" src="URL" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha

























