ലോകം മുഴുവന്‍ തന്റെ ബിസിനസ് ശൃംഖല വളര്‍ത്തിയ കോഫി കിങ്ങിന്റെ തുടക്കം അച്ഛന്‍ നല്‍കിയ 30,000 രൂപയില്‍ നിന്നും; ഇപ്പോള്‍ എങ്ങനെ 7000 കോടിയുടെ കടബാധ്യതയായി; കോഫി കിംഗ് സംഭവിച്ചതെന്ത്?

ലോകം മുഴുവന്‍ തന്റെ ബിസിനസ് ശൃംഖല വളര്‍ത്തിയ കോഫി കിങ്ങിന്റെ തുടക്കം അച്ഛന്‍ നല്‍കിയ 30,000 രൂപയില്‍ നിന്നുമായിരുന്നു ഇപ്പോള്‍ എങ്ങനെ 7000 കോടിയുടെ കടബാധ്യതയായി; കോഫി കിംഗ് സംഭവിച്ചതെന്ത് ഇതൊക്കെയാണ് ഇന്ന് സോഷ്യല്‍ മീഡിയ ആരോയുന്നത്. ജീവിതത്തില്‍ വിജയിച്ച് പിന്നീട് തോറ്റു പോയ രാജാവിന്റെ കഥ. 'ഒരു കാപ്പിയുടെ പുറത്ത് എന്തും സംഭവിക്കും' 1996ല്‍ ബംഗളൂരുവിലെ ബ്രിഗേഡ് റോഡില്‍ കഫേ കോഫി ഡേ എന്ന പേരില്‍ ചെറിയൊരു കാപ്പിക്കട തുറക്കുമ്പോള്‍ വി.എം.സിദ്ധാര്‍ത്ഥെന്ന ബിസിനസുകാരന്റെ മനസിലെ കണക്കുകൂട്ടലുകള്‍ക്ക് പരിധിയില്ലായിരുന്നു.
ഒരു കപ്പ് കോഫിക്കും ഒരു മണിക്കൂര്‍ നേരത്തെ ഇന്റര്‍നെറ്റ് സര്‍ഫിംഗിനും നൂറ് രൂപ മതിയെന്ന ഓഫര്‍ വച്ചതോടെ കഫേ കോഫി ഡേയിലേക്ക് ആളുകള്‍ ഒഴുകിയെത്താന്‍ തുടങ്ങി. കാല്‍പ്പനികതയില്‍ നിന്നും വിവരസാങ്കേതിക വിദ്യയുടെ വിപ്ലവത്തിലേക്ക് കുതിക്കാന്‍ വെമ്പി നിന്ന ബംഗളൂരുവിന്റെ മണ്ണില്‍ ചവിട്ടി സിദ്ധാര്‍ത്ഥ് പടര്‍ന്ന് പന്തലിച്ചത് ലോകമെങ്ങുമുള്ള കോഫി ആരാധകരുടെ ഹൃദയങ്ങളിലേക്കാണ്. 23 വര്‍ഷങ്ങള്‍ക്കിപ്പുറം 15,00 ഔട്ട്‌ലെറ്റുമായി ഇന്ത്യയുടെ കോഫി കിംഗ് എന്നറിയപ്പെടുന്ന കഫേ കോഫി ഡേ മുതലാളിയുടെ ആത്മഹത്യ ഇന്ത്യയെ മുഴുവന്‍ ഞെട്ടിക്കുകയാണ്.
പിതാവ് നല്‍കിയ 30,000 രൂപയില്‍ തുടക്കം140 വര്‍ഷത്തിലേറെ കോഫി പ്ലാന്റേഷന്‍ രംഗത്തെ ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തില്‍ കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സിദ്ധാര്‍ത്ഥിന്റെ ജനനം. മാംഗളൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം ഓഹരിവിപണി സ്ഥാപനമായ ജെ.എം ഫിനാന്‍ഷ്യലില്‍ 1983-84 ല്‍ ഇരുപത്തിനാലാം വയസിലാണ് സിദ്ധാര്‍ത്ഥ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം ബംഗളൂരുവിലേക്ക് തിരിച്ചെത്തിയ സിദ്ധാര്‍ത്ഥിന് ബിസിനസ് ആരംഭിക്കാന്‍ 30,000 രൂപ നല്‍കി. ശിവന്‍ സെക്യൂരിറ്റീസ് എന്ന കമ്പനിക്കൊപ്പം ഓഹരിവിപണി രംഗത്തിറങ്ങിയ സിദ്ധാര്‍ത്ഥ് 2000 ല്‍ സ്ഥാപനത്തിന്റെ പേര് വേടുവെല്‍ത്ത് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നാക്കി.ഗ്ലോബല്‍ ടെക്നോളജി വെഞ്ചേഴ്സ് എന്നാണ് ഈ കമ്പനിയുടെ വെഞ്ചര്‍ കാപ്പിറ്റര്‍ വിഭാഗം പേരുകേട്ടത്. 1985 ല്‍ ഓഹരിവിപണിയില്‍ നിക്ഷേപം ഉയര്‍ത്തിയ സിദ്ധാര്‍ത്ഥിന് കുടുംബ ഓഹരിയില്‍ നിന്ന് 10,000 ഏക്കര്‍ കാപ്പിക്കുരുത്തോട്ടത്തിന്റെ ഉടമസ്ഥാവകാശവും ലഭിച്ചു.
തൊണ്ണൂറുകളില്‍ കോഫി ട്രേഡിംഗ് ഉദാരവത്കരണത്തിന് പിന്‍പറ്റി കാപ്പിക്കുരുത്തോട്ടങ്ങളിലെ നിക്ഷേപം ഉയര്‍ത്തിയ അദ്ദേഹം 1993 ല്‍ കാപ്പിക്കുരു കയറ്റുമതി രംഗത്തേക്ക് പ്രവേശിച്ചു. അമാല്‍ഗമേറ്റഡ് ബീന്‍ കോഫി ട്രേഡിങ് കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനം രൂപീകരിച്ചായിരുന്നു സിദ്ധാര്‍ത്ഥിന്റെ നിര്‍ണായക നീക്കം. രണ്ടുവര്‍ഷത്തിനകം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാപ്പിക്കുരു കയറ്റുമതിക്കാരനായി. 1996ല്‍ കഫേ കോഫീ ഡേ സ്ഥാപിച്ചതോടെ പിന്നെ വച്ചടി വച്ചടി കയറ്റമായിരുന്നു. 2002 - 2003 വര്‍ഷത്തിലെ ഇക്കണോമിക്സ് ടൈംസിന്റഎ എന്റര്‍പ്രെണര്‍ ഒഫ് ദി ഇയര്‍ അവാര്‍ഡ് വരെ സിദ്ധാര്‍ത്ഥിനെ തേടിയെത്തി.
നികുതി വെട്ടിപ്പില്‍ ആരോപണം 2017ല്‍ നികുതി വെട്ടിച്ചുവെന്ന ആരോപണത്തില്‍ കുടുങ്ങിയ സിദ്ധാര്‍ത്ഥിന്റെ മുംബയ്, ബംഗളൂരു, ചെന്നൈ, ചിക്കമംഗ്ലൂര്‍ എന്നിവിടങ്ങളിലെ 20 സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇതില്‍ 650 കോടിയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയെന്നാണ് വിവരം.7000 കോടിയുടെ കടബാധ്യത എന്നാല്‍ കമ്പനി നല്ല രീതിയില്‍ വളരുമ്പോഴും കടബാധ്യത വന്‍തോതില്‍ വര്‍ദ്ധിച്ചത് സിദ്ധാര്‍ത്ഥിനെ കുഴപ്പത്തിലാക്കി. മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഏകദേശം 6,547 കോടി രൂപയായിരുന്നു കോഫി ഡേ എന്റര്‍പ്രൈസസിന്റെ കടബാധ്യത. കമ്പനിയുടെ മൊത്തം മൂല്യത്തിന്റെ രണ്ടര ഇരട്ടിയോളം വരുന്ന ഈ ബാധ്യത തീര്‍ക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു സിദ്ധാര്‍ത്ഥയെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നിട്ട മൂന്നു വര്‍ഷങ്ങളില്‍ 47, 106.3, 147.2 എന്നിങ്ങനെ കഫേ കോഫി ഡേയിലെ ലാഭം മുന്നേറുന്നതിനിടെയായിരുന്നു മറുഭാഗത്ത് കമ്പനിയുടെ കടബാധ്യത ഏറിയതും.
ഇതിനെ മറികടക്കാന്‍ ആഗോള ഭീമനായ കൊക്കക്കോളയുമായി സഹകരിക്കാന്‍ നീക്കമുണ്ടായെങ്കിലും വിജയിച്ചില്ല. സ്ഥാപനത്തിന്റെ ഓഹരികള്‍ വിറ്റഴിച്ചെങ്കിലും പിന്നീട് ഇവ തിരിച്ചുവാങ്ങാന്‍ നിര്‍ബന്ധിതനായെന്ന് സിദ്ധാര്‍ത്ഥ് തന്നെ സമ്മതിച്ചിട്ടുണ്ട്. ഇതിനിടയില്‍ ആദായ നികുതി വകുപ്പില്‍ നിന്നുള്ള സമ്മര്‍ദ്ദം കൂടിയായതോടെ സിദ്ധാര്‍ത്ഥ് മാനസികമായി തളര്‍ത്തിയിരുന്നു. അതുതന്നെയാണ് അദേഹത്തെ മരണം എന്ന പോംവഴിയിലേക്ക് കൊണ്ടുചെന്നെത്തിച്ചതും.
https://www.facebook.com/Malayalivartha

























