ടിപ്പു ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സ്വേച്ഛാധിപതി യെന്ന് തേജസ്വി സൂര്യ എം പി; ആഘോഷം റദ്ദാക്കിയത് വര്‍ഗീയത വളര്‍ത്തുമെന്നതിനാലാണെന്ന് സര്‍ക്കാരും; ആഘോഷം റദ്ദാക്കിയെന്നറിയിച്ച് സാംസ്‌കാരിക വകുപ്പ് സര്‍ക്കുലറും പുറത്തിറക്കി

വീണ്ടും അധികാരത്തിലേറിയ ഉടന്‍ തന്നെ യദിയൂരപ്പ ടിപ്പു ജയന്തി ആഘോഷങ്ങള്‍ വേണ്ടെന്നുവച്ചിരുന്നു. ഈ സാഹചര്യത്തില്‍ ടിപ്പു ജയന്തി ആഘോഷം റദ്ദാക്കിയ യെദിയൂരപ്പ സര്‍ക്കാരിനെ അഭിനന്ദിച്ച് രഗത്തെത്തിയിരിക്കുകയാണ് ബിജെപി എംപി തേജ്വസി സൂര്യ. ടിപ്പു സുല്‍ത്താന്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സ്വേച്ഛാധിപതിയാണെന്നാണ് തേജ്വസി സൂര്യ പറഞ്ഞത്. അദേഹത്തിന്റെ പേരില്‍ ആഘോഷങ്ങള്‍ നടത്തുന്നത് നീതികരിക്കാനാവാത്തതാണ്. മുന്‍ സര്‍ക്കാരുകള്‍ ടിപ്പു സുല്‍ത്താന്റെ ജയന്തി ആഘോഷിച്ചത് നാണക്കേടുണ്ടാക്കുന്നതാണെന്നും. ഒരിക്കലും ചേരാത്ത ഒരു സഖ്യ സര്‍ക്കാരിന്റെ ഓരോ തെറ്റുകളും ബിജെപി സര്‍ക്കാര്‍ തിരുത്തുകയാണെന്നും തേജ്വസി സൂര്യ ട്വീറ്റ് ചെയ്തു. 2015ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് വാര്‍ഷികാഘോഷമായി ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിച്ചുതുടങ്ങിയത്.
ടിപ്പു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി 2016ല്‍ കുടക് മേഖലയില്‍ ഉണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗമാണ് ടിപ്പു ജയന്തി ഇനിമുതല്‍ ആഘോഷിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്. കുടകിലെ എം എല്‍ എമാരുടെ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം എന്ന് മുഖ്യമന്ത്രി അറിയിച്ചു. ആഘോഷം റദ്ദാക്കിയെന്നറിയിച്ച് സാംസ്‌കാരിക വകുപ്പ് സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്.
കൊഡവ, അയ്യങ്കാര്‍ സമുദായക്കാരുടെ കൂട്ടക്കൊലയ്ക്ക് ടിപ്പു നേതൃത്വം നല്‍കിയാതായും മലബാറിലെ സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുന്നതിന് കൂട്ടുനിന്നെന്നുമാരോപിച്ചാണ്, ബി.ജെ.പിയും മറ്റ് ഹിന്ദു അനുകൂല സംഘടനകളും ടിപ്പു ജയന്തി ആഘോഷങ്ങളെ വര്‍ഷങ്ങളായി എതിര്‍ത്തുവരുന്നത്. എന്നാല്‍, വന്‍ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയാണ് കഴിഞ്ഞ വര്‍ഷം എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിക്കാന്‍ അനുമതി നല്‍കിയത്. കുടക് ഉള്‍പ്പടെ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്ക് ഒത്താശ ചെയ്തത്. കൊഡവ സമുദായത്തിനെതിരെ നിലകൊണ്ടിരുന്ന ഭരണാധികാരിയാണ് ടിപ്പു സുല്‍ത്താനെന്നാണ് കുടകിലെ ജനങ്ങള്‍ വിശ്വസിക്കുന്നത്. രണ്ടായിരത്തിപ്പതിനഞ്ചില്‍ മടിക്കേരിയില്‍ നടന്ന ലഹളയില്‍ മലയാളിയുള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. മുസ്‌ളീങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള മൈസൂരു മേഖലയില്‍ ന്യൂനപക്ഷ പ്രീണനത്തിനായാണ് സഖ്യസര്‍ക്കാന്‍ ടിപ്പു ജയന്തി ആഘോഷങ്ങള്‍ ഏറ്റെടുത്ത് നടത്തിയിരുന്നത്.
അതേസമയം വര്‍ഗീയത വളര്‍ത്തുമെന്നതിനാലാണ് ടിപ്പു ജയന്തി ആഘോഷം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. വിവാദപരവും വര്‍ഗീയത വളര്‍ത്തുന്നതുമായ ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാക്കാന്‍ തങ്ങളുടെ സര്‍ക്കാര്‍ തീരുമാനിച്ചതായി ബിജെപി കര്‍ണാട ഘടകം ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
2015മുതല്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ആയിരുന്നു ടിപ്പു ജയന്തി ആഘോഷിക്കുന്ന പതിവ് ആരംഭിച്ചത്. മൈസൂര്‍ സുല്‍ത്താന്‍ ആയിരുന്ന ടിപ്പുവിന്റെ ജന്മദിനം നവംബര്‍ 10ന് ആണ് ആഘോഷിക്കുന്നത്. ടിപ്പു സുല്‍ത്താന്‍ ഹൈന്ദവ വിരുദ്ധനാണെന്നാരോപിച്ച് പ്രതിപക്ഷത്തായിരുന്നാപ്പോള്‍ ബിജെപി ഇതിനെ എതിര്‍ത്തിരുന്നു. രാജ്യത്തെ സ്വാതന്ത്ര്യസമര പോരാളിയാണ് ടിപ്പു സുല്‍ത്താനെന്നും അതുകൊണ്ടാണ് ടിപ്പു ജയന്തി ആഘോഷത്തിന് തുടക്കമിട്ടതെന്നും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബിജെപിക്ക് മതേതരത്വത്തെക്കുറിച്ച് അറിയില്ലെന്നും അതിനാലാണ് ടിപ്പു ജയന്തി ആഘോഷം റദ്ദാക്കിയതെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























