ഉത്സവകാലത്ത് കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ നടത്തും

ഉത്സവകാലത്ത് കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ നടത്തും. വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി വിളിച്ചുചേര്‍ത്ത കേരളത്തില്‍ നിന്നുള്ള എംപിമാരുടെ യോഗത്തിലാണ് തീരുമാനം. വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും യോഗത്തില്‍ പങ്കെടുത്തു. വിമാനയാത്രക്കൂലി പ്രവാസികള്‍ക്ക് ദുരിതമാകുന്ന സാഹചര്യത്തിലാണ് ഗള്‍ഫിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങാനുള്ള തീരുമാനമെടുത്തത്.
യൂറോപ്പിലേക്ക് നേരിട്ട് വിമാന സര്‍വീസുകള്‍ ആരംഭിക്കും. കണ്ണൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഏഴു ദിവസവും സര്‍വീസുകള്‍ നടത്തും. മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കുമെന്നും എംപിമാര്‍ക്ക് ഉറപ്പ് നല്‍കി. വിമാനത്താവള സ്വകാര്യവല്‍ക്കരണം സംബന്ധിച്ച് പ്രത്യേകം യോഗം വിളിക്കും.
https://www.facebook.com/Malayalivartha

























