വൈദ്യുതി ബില്ലില്‍ വന്‍ ഇളവുമായി ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍

വൈദ്യുതി ബില്ലില്‍ വന്‍ ഇളവുമായി ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍. രാജ്യ തലസ്ഥാനത്തെ താമസക്കാര്‍ക്ക് 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. മാത്രമല്ല, 201 യൂണിറ്റ് മുതല്‍ 401 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ ബില്ലിന്റെ 50 ശതമാനം അടച്ചാല്‍ മതി. വാര്‍ത്താ സമ്മേളനത്തിലാണ് കെജ്രിവാള്‍ വൈദ്യുതി സബ്‌സിഡി പ്രഖ്യാപിച്ചത്.
വൈദ്യുതി ഉപഭോഗം 200 യൂണിറ്റാണെങ്കില്‍ 622 രൂപയായിരുന്നു ഇതുവരെ അടക്കേണ്ടിയിരുന്നത്. നാളെ മുതല്‍ അത് സൗജന്യമാണ്. 250 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ 800 രൂപ അടക്കേണ്ടിയിരുന്നു. ഇനി 252 രൂപ അടച്ചാല്‍ മതി. 300 യൂണിറ്റ് ഉപയോഗിച്ചവര്‍ 971 രൂപയായിരുന്നു അടച്ചുകൊണ്ടിരുന്നത്. അവര്‍ ഇനി 526 രൂപ മാത്രം അടച്ചാല്‍ മതി. മുഖ്യമന്ത്രി വ്യക്തമാക്കി. ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് വൈദ്യുതി സബ്‌സിഡി പ്രഖ്യാപിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha

























