വേഷം മാറി തമിഴ്‌നാട്ടില്‍ കാണപ്പെട്ട മുന്‍ മാലി വൈസ് പ്രസിഡന്റ് അറസ്റ്റില്‍

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ മാലിദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് അറസ്റ്റിലായി.
മുന്‍ പ്രസിഡന്റ് അബ്ദുള്ള അമീനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണ നേരിടുന്ന അദീബ് ചരക്കുകപ്പലിലെ ജീവനക്കാരന്റെ വേഷത്തിലാണ് തൂത്തുക്കുടിയില്‍ എത്തിയത്.
2015 സെപ്റ്റംബര്‍ 28-ന് സൗദി സന്ദര്‍ശനം കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് സ്പീഡ് ബോട്ടില്‍ സഞ്ചരിക്കവെയാണ് അബ്ദുല്ല അമീനെ ബോട്ട് തകര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
സ്ഫോടനത്തില്‍ നിന്നും അബ്ദുല്ല അമീന്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍ പൊട്ടിത്തെറിയില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉള്‍പ്പടെയുള്ളവര്‍ക്ക് പരുക്കേല്‍ക്കുകയുണ്ടായി.

https://www.facebook.com/Malayalivartha


























