ഉത്തര്‍പ്രദേശില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു

ഉത്തര്‍പ്രദേശിലെ അഹിയാപുരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. സൂര്യ കുമാറാണ് ഇന്നലെ സ്‌കൂളിനു സമീപത്തുവച്ച് കുത്തേറ്റു മരിച്ചത്. കഴിഞ്ഞ ദിവസം സൂര്യ കുമാറിന്റെ അമ്മയുടെ പേഴ്‌സ് മോഷ്ടിച്ച സംഘമാണ് കുട്ടിയെ ആക്രമിച്ചതെന്ന് മുസാഫര്‍പുര്‍ ഡിഎസ്പി മുകള്‍ കുമാര്‍ പറഞ്ഞു. അഹിയാപുരില്‍വച്ച് രണ്ടംഗ സംഘമാണ് സൂര്യ കുമാറിന്റെ അമ്മയുടെ പേഴ്‌സ് മോഷ്ടിച്ചത്.
ഉടന്‍ തന്നെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ഒരാളെ പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റൊരാള്‍ രക്ഷപ്പെട്ടിരുന്നു. ഇയാളാണ് കുട്ടിയെ ആക്രമിച്ചതെന്നും മുകള്‍ കുമാര്‍ പറഞ്ഞു.
fr
https://www.facebook.com/Malayalivartha


























