അയോധ്യ ഭൂമി തര്‍ക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നതിനുള്ള സാധ്യത തേടാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് സുപ്രീംകോടതി പരിഗണനയില്‍

അയോധ്യ ഭൂമി തര്‍ക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നതിനുള്ള സാധ്യത തേടാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് സുപ്രീംകോടതി പരിഗണനയില്‍. കേസില്‍ ഇനി വാദംകേള്‍ക്കല്‍ എങ്ങനെ വേണമെന്നും മധ്യസ്ഥത നടപടികള്‍ തുടരണമോ എന്നുമുള്ള കാര്യങ്ങളിലും കോടതി തീരുമാനം എടുത്തേക്കും. സമിതിയുടെ റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ വ്യാഴാഴ്ച കോടതിക്ക് സമര്‍പ്പിച്ചിരുന്നു. സുപ്രീംകോടതി മുന്‍ ജഡ്ജി എഫ്.എം.ഐ ഖലീഫുല്ലയാണ് സമിതി അധ്യക്ഷന്‍. ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
മധ്യസ്ഥ സമിതിയുടെ ജൂലൈ 31 വരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























