സമ്പദ് വ്യവസ്ഥ പാളം തെറ്റിയതിന് കാരണം കഴിവുകെട്ട ധനമന്ത്രി'യാണ് രാജ്യത്തിന്റേത് എന്ന് രാഹുല്‍ഗാന്ധി

നിര്‍മ്മല സീതാരാമനെ കഴിവില്ലാത്തവര്‍ എന്ന് വിളിച്ചുകൊണ്ട് രാജ്യത്തെ സമ്പദ്വ്യവസ്ഥ പാളം തെറ്റിയതായും മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ കടന്നാക്രമിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എം.പിയുമായ രാഹുല്‍ഗാന്ധി രംഗത്ത്. രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ ഒന്നും കാണിക്കുന്നില്ല എന്ന് ഉദ്ധരിച്ചുകൊണ്ടുള്ള മാധ്യമ റിപ്പോർട്ടിനെ മുൻനിർത്തി സംസാരിക്കവെ ആയിരുന്നു രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.
‘മിസ്റ്റര്‍ മോദി, രാജ്യത്തെ സമ്പദ് വ്യവസ്ഥ പാളം തെറ്റിയിരിക്കുകയാണ്. തുരങ്കത്തിന്റെ അവസാനത്തില്‍ വെട്ടമില്ലെന്ന് തോന്നുന്നു. നിങ്ങളുടെ കഴിവുകെട്ട കേന്ദ്രധനമന്ത്രി പറയുന്നത് അവിടെ വെളിച്ചമുണ്ടെന്നാണ്. എന്നെ വിശ്വസിക്കൂ, ഇത് സാമ്പത്തിക മാന്ദ്യം അതിന്റെ മുഴുവന്‍ വേഗതയിലും വരുന്നതാണ്.’ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്ന് അവകാശപ്പെടുന്ന ഒരു മാധ്യമ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് സംസാരിക്കുകയായിരുന്ന രാഹുല്‍ തുന്നത് ബിജെപിയുടെ പൊളിച്ചെഴുത്ത് തന്നെയാണോ എന്നാണ് ഇപ്പോഴത്തെ ചർച്ചകൾ പുരോഗമിക്കുന്നത്.
എണ്ണയുമായി ബന്ധപ്പെട്ട മേഖലകളിലെ സങ്കോചവും സിമന്റ് ഉല്‍പാദനവും മൂലം എട്ട് പ്രധാന വ്യവസായങ്ങളുടെ വളര്‍ച്ച ജൂണില്‍ 0.2 ശതമാനമായി കുറഞ്ഞതായുള്ള ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, റിഫൈനറി ഉല്‍പന്നങ്ങള്‍, രാസവളങ്ങള്‍, ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നിവയാണ് എട്ട് പ്രധാന വ്യവസായങ്ങള്‍. മെയ് മാസത്തിലെ വളര്‍ച്ച 4.3 ശതമാനവും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വളര്‍ച്ച 3.5 ശതമാനവുമായിരുന്നു. ജി.എസ്.ടിയും നോട്ട് നിരോധനവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ അതിന്റെ അവസാനങ്ങളിലെത്തിച്ചെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha


























