വ്യക്തികളെ തീവ്രവാദികളായി നിശ്ചയ്ക്കാന്‍ എന്‍.ഐ.എയ്ക്ക് അധികാരം നല്‍കുന്ന യു.എ.പി.എ നിയമ ഭേദഗതി ബില്‍ പാസ്സാക്കാന്‍ മോദി സര്‍ക്കാരിനെ കോണ്‍ഗ്രസ് പിന്തുണച്ചു

വ്യക്തികളെ തീവ്രവാദികളായി നിശ്ചയ്ക്കാന്‍ എന്‍.ഐ.എയ്ക്ക് അധികാരം നല്‍കുന്ന യു.എ.പി.എ നിയമ ഭേദഗതി ബില്‍ പാസ്സാക്കാന്‍ മോദി സര്‍ക്കാരിനെ കോണ്‍ഗ്രസ് പിന്തുണച്ചു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസ് എം.പിമാര്‍ ആവശ്യപ്പെട്ടെങ്കിലും രാജ്യസഭയില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ അവര്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ബില്‍ ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ 104 പേര്‍ എതിര്‍ത്തിരുന്നു. 84 പേര്‍ അനുകൂലിച്ചിരുന്നു. അതോടെ ബില്‍ രാജ്യസഭ കടക്കില്ലെന്ന് ഉറപ്പായിരുന്നു. എന്നാല്‍ വോട്ടെടുപ്പ് സമയത്ത് കോണ്‍ഗ്രസ് മലക്കംമറിയുകയായിരുന്നു. അതിനെതിരെ അവരുടെ സഖ്യകക്ഷിയായ മുസ്്‌ലിംലീഗ് രംഗത്തെത്തി. ഭീകരവാദത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ കോണ്‍ഗ്രസ് എതിര്‍ത്തു എന്ന് ബി.ജെ.പി പ്രചരിപ്പിക്കുമെന്ന് കണ്ടാണ് പിന്തുണച്ചതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
42നെതിരെ 147 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ബില്‍ ലോക്‌സഭയില്‍ പാസ്സായിരുന്നു. രാജ്യസഭ കൂടി കടന്ന്, പ്രസിഡന്റ് ഒപ്പുവെച്ചാലേ നിയമം ആവുകയുള്ളൂ. മുസ്്‌ലിംലീഗിന് പുറമേ സി.പി.എം, സി.പി.ഐ, ഡി.എം.കെ, ത്രിണമൂല്‍ കോണ്‍ഗ്രസ് എന്നിവരും എതിര്‍ത്ത് വോട്ട് ചെയ്തു. കോണ്‍ഗ്രസ് നിലപാട് വഞ്ചനാപരമാണെന്ന് സി.പി.എം എം.പി കെ.കെ രാഗേഷ് ആരോപിച്ചു. കോണ്‍ഗ്രസ് നിലപാടില്‍ ദുരൂഹതയുണ്ടെന്ന് സി.പി.ഐ എം.പി ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. എന്തായാലും ഇതിലൂടെ മോദി സര്‍ക്കാര്‍ വലിയൊരു വിജയമാണ് കൈവരിച്ചിരിക്കുന്നത്. നിലവിലുള്ള യു.എ.പി.എ നിയമം ന്യൂനപക്ഷങ്ങള്‍ക്കെതിരായി ദുരുപയോഗം ചെയ്യുന്നുണ്ട്. അത് കൂടുതല്‍ കര്‍ശനമാക്കുന്നതില്‍ രാജ്യത്തെ മുസ്്‌ലിം മതവിഭാഗങ്ങള്‍ക്ക് വലിയ ആശങ്കയുണ്ട്. അതിനാലാണ് ഇടത് പക്ഷം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തത്. എതിര്‍പ്പ് അവഗണിച്ച് ബി.ജെ.പി മുന്നോട്ട് പോവുകയായിരുന്നു.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സംഘടനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതാണ് ഇപ്പോഴത്തെ യു.എ.പി.എ നിയമം. ഈ നിയമത്തിന്റെ മറവില്‍ നിരവധി പേര്‍ വിചാരണ കൂടാതെ രാജ്യത്തെ ജയിലുകളില്‍ കഴിയുന്നുണ്ട്. നിയമഭേദഗതി പാസ്സായതോടെ ഭീകര പ്രവര്‍ത്തനങ്ങളുമായോ, സംഘടനകളുമായോ ഒരാള്‍ക്ക് ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കണ്ടെത്തിയാല്‍ അയാളെ തീവ്രവാദിയായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയും. ഇതിനെ എതിര്‍്ക്കുന്നവരോട് കേന്ദ്രം ചോദിക്കുന്നത് ഇങ്ങനെയാണ്, തീവ്രവാദ സംഘടനകള്‍ക്ക് വിലക്കുണ്ടാകുമ്പോള്‍ അവര്‍ പേരുമാറ്റി പ്രവര്‍ത്തിക്കും. അതില്‍ പ്രവര്‍ത്തിച്ച വ്യക്തികള്‍ക്ക് നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റില്ല. അതിന് വേണ്ടിയാണ് ഭേദഗതി വരുത്തിയത്.
ഒരു വ്യക്തിയെ ഭീകരനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍, അദ്ദേഹം ജീവിക്കുന്ന സംസ്ഥാനത്തെ സര്‍ക്കാരിന്റെ അനുമതിയില്ലാതെ എന്‍.ഐ.എയ്ക്ക് സ്വത്തുക്കള്‍ കണട്ുകെട്ടാം. ഇത് സംസ്ഥാനങ്ങളുടെ അധികാരത്തിന് മേലുള്ള കടന്ന് കയറ്റമാണെന്ന് പല മുഖ്യമന്ത്രിമാരും ആരോപിക്കുന്നു. എന്‍.ഐ.എ അന്വേഷണത്തിനും സ്വത്ത് പിടിച്ചെടുക്കുന്നതിനും സംസ്ഥാന പൊലീസുമായി കൂടിയാലോചിക്കുകയോ അനുമതി തേടുകയോ വേണ്ടെന്നും ഭേദഗതിയില്‍ വ്യക്തമാക്കുന്നു. ഫെഡറല്‍ തത്ത്വങ്ങളുടെ ലംഘനവും അമിതാധികാര പ്രയോഗവുമാണിതെന്ന് നിയമവിദഗ്ധരും സാമൂഹ്യപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. തീവ്രവാദ കേസുകള്‍ ഡിൈവ.എസ്.പിയില്‍ കുറയാത്ത റാങ്കില്‍ പെട്ടയാള്‍ അന്വേഷിക്കണമെന്നാണ് വ്യവസ്ഥ. ഭേദഗതി നിയമമാകുമ്പോള്‍ എന്‍.ഐ.എയിലെ ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ പെട്ടയാള്‍ക്കും ഇനി കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കാം. അതിനാല്‍ അന്യായ അറസ്റ്റുകളും വിചാരണ തടവുകാരും കൂടുമെന്ന് ഇടത്പക്ഷം ആരോപിക്കുന്നു.
https://www.facebook.com/Malayalivartha


























