മുസ്ലീം അവതാരകനെതിരെ കണ്ണുപൊത്തി ഹം ഹിന്ദു സ്ഥാപകന്‍!

ഡെലിവറി ബോയ് മുസ്ലീം ആയതിനാല്‍ തന്റെ ഓര്‍ഡര്‍ റദ്ദാക്കാന്‍ ആഗ്രഹിക്കുന്നു എന്ന് ഒരു സൊമാറ്റോ ഉപഭോക്താവ് പറഞ്ഞത് രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റിയതിന് പിന്നാലെ മുസ്ലീം അവതാരകനെ കാണാതിരിക്കാന്‍ 'ഹം ഹിന്ദു' സ്ഥാപകന്‍ ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ കണ്ണുപൊത്തി.
'നൂസ് 24' ന്റെ ചര്‍ച്ചയ്ക്ക് എത്തിയ അജയ് ഗൗതമാണ് പരിപാടിയുടെ അവതാരകന്‍ മുസ്ലീമാണെന്ന് അറിഞ്ഞതോടെ അദ്ദേഹത്തെ കാണാതിരിക്കാന്‍ കൈകള്‍ കൊണ്ട് കണ്ണുകള്‍ മറച്ചത്.
ചാനലിലെ ചര്‍ച്ചാ വിഷയം സൊമാറ്റോ തന്നെയായിരുന്നു. പൂര്‍ണ്ണസ്വരാജ് എന്നാല്‍ സമ്പൂര്‍ണ്ണ ഹിന്ദു രാഷ്ട്രമെന്നാണ് അജയ് ഗൗതമിന്റെ സ്ഥാപനമായ 'ഹം ഹിന്ദു' വിന്റെ വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്നത്.
ഇനി അജയ് ഗൗതമിനെ ചര്‍ച്ചയ്ക്ക് വിളിക്കില്ലെന്ന് ചാനല്‍ തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























