ഇത്തവണയും മോദിയും പിള്ളേരും പൊളിച്ചടുക്കി; അമര്‍നാഥ് യാത്ര അട്ടിമറിക്കാന്‍ പാകിസ്താന്‍ സൈന്യത്തിന്റെ പിന്തുണയോടെ ഭീകരര്‍ ശ്രമിക്കുന്നതായി വ്യക്തമായ തെളിവ്

പാകിസ്താനില്‍ 40,000ത്തോളം ഭീകരവാദികള്‍ ഇപ്പോഴുമുണ്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇനിയെങ്കിലും ശക്തമായ നടപടി സ്വീകരിക്കാന്‍ ആരാജ്യം തയ്യാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാനില്‍ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിവരം കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ വന്ന സര്‍ക്കാരുകള്‍ പ്രത്യേകിച്ചും മറച്ചുപിടിച്ചുവെന്ന് ഇമ്രാൻ വ്യക്തമാക്കിയിരുന്നു. ഇമ്രാന്‍ ഖാന്റെ പ്രസ്താവനയെ ശരിവക്കുന്ന തെളിവുകളാണ് ഇന്ത്യൻ സേന ഇന്ന് പുറത്തു വിട്ടത്. അമര്‍നാഥ് യാത്ര തടസപ്പെടുത്താന്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ സഹായത്തോടെ ഭീകരര്‍ ശ്രമിക്കുന്നതായി ഇന്ത്യൻ സൈന്യം കണ്ടെത്തി. ഇതു സംബന്ധിച്ച് കൃത്യമായി വിവരം ലഭിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്നു നാല് ദിവസമായി വ്യാപകമായ തിരച്ചില്‍ നടത്തിയെന്നും ചിനാര്‍ കോര്‍പ്‌സ് കമാന്‍ഡര്‍ ലഫ്. ജനറല്‍ കെ.ജെ.എസ്. ധില്ലന്‍ വ്യക്തമാക്കി.
അമര്‍നാഥ് തീര്‍ത്ഥയാത്രാ പാതയില്‍ നിന്ന് ബോംബുകളും സ്‌നൈപ്പര്‍ റൈഫിളുകളും കണ്ടെടുത്തതായി സൈന്യവും പോലീസും സംയുക്ത പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. അമര്‍നാഥ് യാത്ര അട്ടിമറിക്കാന്‍ പാകിസ്താന്‍ സൈന്യത്തിന്റെ പിന്തുണയോടെ ഭീകരര്‍ ശ്രമിക്കുന്നതായി വ്യക്തമായ തെളിവ് കിട്ടിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അമേരിക്കന്‍ നിര്‍മിത എം 24 സ്‌നൈപ്പര്‍ റൈഫിളടക്കം ഒട്ടേറെ ആയുധങ്ങളാണ് കണ്ടെടുത്തത്. ജമ്മു കശ്മീരില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സുരക്ഷാ സേനകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് സംസാരിച്ചത്.
കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി പാകിസ്താന്‍ പിന്തുണയോടെ അമര്‍നാഥ് യാത്ര അട്ടിമറിക്കാന്‍ ഭീകരര്‍ ശ്രമിക്കുന്നതായി വ്യക്തമായ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ ശക്തമാക്കിയത്. തിരച്ചിലില്‍ മൈനുകളും സ്‌നൈപ്പര്‍ റൈഫിളുകളുമുള്‍പ്പെടെയുള്ള ആയുധ ശേഖരം പിടിച്ചെടുത്തതായും ചിനാര്‍ കോര്‍പ്‌സ് കമാന്‍ഡര്‍ ലഫ്.ജനറല്‍ കെജെഎസ് ധില്ലന്‍ പറഞ്ഞു.
അമര്‍നാഥ് പാതയില്‍ നടത്തിയ തിരച്ചിലില്‍ നിന്നാണ് ഐ.ഇ.ഡികളും നാടന്‍ ബോംബുകളുമടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതെന്നും അവര്‍ വ്യക്തമാക്കി. വളരെ അകലെ നിന്നു പോലും ടെലിസ്‌കോപ്പിലൂടെ ലക്ഷം വെച്ച് വെടിയുതിര്‍ക്കാവുന്ന തോക്കുകളാണ് എം-4 സ്‌നിപ്പര്‍ റൈഫിളുകള്‍. അമേരിക്കയില്‍ നിര്‍മ്മിച്ച ഇത്തരം റൈഫിളുകളാണ് കണ്ടെടുത്തത്. ജമ്മു കശ്മീരില്‍ പാകിസ്താന്‍ ശക്തമായ ഇടപെടല്‍ നടത്തുന്നതിനുള്ള തെളിവുകളാണ് ലഭിച്ചതെന്നും കശ്മീരില്‍ സമാധാനം പുലരുന്നതില്‍ അവര്‍ നിരാശരാണെന്നും ലഫ്.ജനറല്‍ കെജെഎസ് ധില്ലന്‍ പറഞ്ഞു.
ജമ്മു കശ്മീരില്‍ തീവ്രവാദി സാന്നിധ്യം കുറഞ്ഞുവരികയാണെന്ന് ജമ്മു കശ്മീര്‍ പോലീസ് ഡെപ്യൂട്ടി ജനറല്‍ ദില്‍ബാഗ് സിങ് പറഞ്ഞു. താഴ്‌വരയില്‍ സുരക്ഷാ സേനക്ക് നേരെ കല്ലെറിയുന്നവരാണ് പിന്നീട് തീവ്രവാദ ഗ്രൂപ്പുകളില്‍ ചെന്നുപെടുന്നത്. അഞ്ഞൂറ് രൂപക്ക് സുരക്ഷാ സേനക്കെതിരെ കല്ലെറിയാന്‍ കുട്ടികളെ വിടുന്ന അമ്മമാര്‍ ഇത് ഒരു അപേക്ഷയായി കണക്കാക്കണമെന്ന് ലഫ്.ജനറല്‍ കെജെഎസ് ധില്ലന്‍ പറഞ്ഞു.
അതേസമയം ജമ്മു കാശ്മീരില്‍ 25,000 അര്‍ദ്ധസൈനികരെ കൂടി വിന്യസിക്കുകയാണ്. 10,000 അര്‍ദ്ധസൈനികരെ അയച്ച് ഒരു ആഴ്ച പിന്നിടുമ്പോളാണ് കാശ്മീര്‍ താഴ്‌വരയിലേയ്ക്ക് കൂടുതല്‍ സൈനികരെ അയക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. സിആര്‍പിഎഫുകാരെയാണ് കൂടുതലായും നിയോഗിക്കുന്നത്. ഇന്നലെ മുതല്‍ സിആര്‍പിഎഫ് സംഘങ്ങള്‍ കാശ്മീരിലെത്തി തുടങ്ങി. ഭീകരവിരുദ്ധ നടപടികള്‍ക്കായി 100 സൈനികര്‍ വീതമുള്ള 100 കമ്പനികളെ നിയോഗിച്ചിട്ടുണ്ട് എന്നാണ് കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കാശ്മീര്‍ താഴ്‌വരയില്‍ രണ്ട് ദിവസം നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെയാണ് കൂടുതല്‍ സൈനികരെ അയയ്ക്കാന്‍ തീരുമാനിച്ചത്.
പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ അതിര്‍ത്തി കടന്ന് പാക്കിസ്ഥാന് തിരിച്ചടി നല്‍കിയതിന് പിന്നാലെ അധിനിവേശ കാശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ പാക്കിസ്ഥാന്‍ പൂട്ടിയെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പുല്‍വാമ ആക്രമണത്തിന്റെ മുഖ്യസൂത്രധാരകന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ആദ്യം തടസ്സം നിന്ന ചൈനയുടെ നിലപാട് പോലും മയപ്പെടുത്താന്‍ ഇന്ത്യയ്ക്കായി. അത് പാക്കിസ്ഥാന് വലിയ തിരിച്ചടിയായിരുന്നു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷവും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് വീണ്ടും പ്രകോപനങ്ങള്‍ ഉണ്ടായിരുന്നു. മോദി വീണ്ടും അധികാരത്തിലെത്തിയതോടെ ബാലക്കോട്ട് മാതൃകയില്‍ ഇന്ത്യ ആക്രമണം നടത്തുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പാക് അധീന കാശ്മീരിലെ തീവ്രവാദ ക്യാംപുകള്‍ അടച്ച് പൂട്ടിയെന്നും അറിയുന്നു. പാക് അധീന കാശ്മീരിലെ മുസാഫറാബാദിലും കോട്‌ലിയിലും അഞ്ച് വീതം ഭീകര ക്യാമ്പുകളുണ്ടെന്ന തെളിവ് ഇന്ത്യ പുറത്ത് വിട്ടിരുന്നു. അത് കൂടാതെ ബര്‍ണലയിലെ ഭീകര ക്യാമ്പിന്റെ ദൃശ്യങ്ങളും ഇന്ത്യ പുറത്തുവിട്ടിരുന്നു. ഇതെല്ലാം അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാന് വലിയ തിരിച്ചടിയായി.
https://www.facebook.com/Malayalivartha

























