സ്നാപ്ഡീലിൽ ഐ ഫോൺ 7 പ്ലസ് ഓർഡർ ചെയ്തു; പാർസൽ വന്ന സാധനം കണ്ടു ഉപഭോക്താവ് ഞെട്ടി; രണ്ടു വർഷത്തിനു ശേഷം വിധി കണ്ട് സ്നാപ്ഡീലും ഞെട്ടി

ഓണ്‍ലൈന്‍ വിപണിയായ സ്നാപ്ഡീലില്‍ നിന്നും ഐഫോൺ 7 പ്ലസ് ഓർഡർ ചെയ്തവർക്ക് കിട്ടിയത് സോപ്പ്. രണ്ട് കൊല്ലത്തിനു മുൻപായിരുന്നു സംഭവം. സ്നാപ്ഡീലിലായിരുന്നു ഫോൺ ഓർഡർ ചെയ്തത്. കേസില്‍ രണ്ട് കൊല്ലത്തിന് ശേഷം സ്നാപ്ഡീലിന് പിഴ അടയ്ക്കാൻ ശിക്ഷ കിട്ടിയിരിക്കുകയാണ്. രണ്ട് വർഷം മുൻപാണ് പർവീൻ കുമാർ ശർമ എന്ന ഉപഭോക്താവ് സ്നാപ്ഡീലിനെതിരെ പരാതി ഉന്നയിച്ചത്. 2017 മാർച്ച് നാലിനാണ് ഐഫോൺ 7 പ്ലസിനു ഓർഡർ ചെയ്ത വ്യക്തിക്ക് സോപ്പ് ബാർ കിട്ടിയത്. ഇതിന് പിന്നാലെ പർവീൻ കുമാർ ശര്‍മ സ്നാപ്ഡീലിനെതിരെ കേസ് കൊടുത്തു. ഇത് സാമൂഹ്യമാധ്യമങ്ങളില്‍ അന്ന് വലിയ വാര്‍ത്തയായിരുന്നു.
ഐഫോൺ 7 പ്ലസിനു പകരം സോപ്പ് ആണ് കിട്ടിയതെന്ന് പറഞ്ഞ് ഉടൻ തന്നെ സ്നാപ്ഡീലിനെ സമീപിച്ചെങ്കിലും അവർ ഒരു നടപടിയും സ്വീകരിച്ചില്ല. പരാതി നൽകിയതോടെ അദ്ദേഹത്തിന്‍റെ യൂസർ അക്കൗണ്ട് വരെ സ്നാപ്ഡീൽ ഇല്ലാതാക്കിയെന്നും പരാതിക്കാരൻ പറഞ്ഞു. അവസാനം ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് ഉപഭോക്ത അവകാശ സംരക്ഷണ ഫോറം വിധി പറഞ്ഞിരിക്കുന്നത്. മൊഹാലി കൺസ്യൂമർ ഫോറമാണ് ഉത്തരവിട്ടത്. സ്നാപ്പ്ഡീൽ വിധിയോട് പ്രതികരിച്ചിട്ടില്ല.
.
https://www.facebook.com/Malayalivartha


























