ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ അയോധ്യയില്‍

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ അയോധ്യയില്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗുജറാത്തില്‍ നിര്‍മ്മിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പ്രതിമയെക്കാളും ഉയരം കൂടിയ പ്രതിമയാകും ഇതെന്നും നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും യോഗി പറഞ്ഞു. യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അയോധ്യയില്‍ സരയൂ നദിയുടെ തീരത്ത് നിര്‍മ്മിക്കുന്ന പ്രതിമയ്ക്ക് 251 മീറ്റര്‍ നീളമുണ്ടാകും. അയോധ്യയുടെ സമ്പൂര്‍ണ വികസനത്തിനായി സമഗ്രമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും യോഗി പറഞ്ഞു.
ശ്രീരാമ കഥ വിഷയമാക്കിയുള്ള ഡിജിറ്റല്‍ മ്യൂസിയവും ലൈബറി, പാര്‍ക്കിങ്, ഭക്ഷണശാല തുടങ്ങിയവും വികസന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിമയുടെ നിര്‍മ്മാണത്തിനായി ഗുജറാത്ത് സര്‍ക്കാരിന്‍റെ സാങ്കേതിക സഹായം തേടിയിട്ടുണ്ടെന്നും ഇതിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന വിശേഷണത്തിന് അര്‍ഹമായിട്ടുള്ളത്. സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്നറിയപ്പെടുന്ന പ്രതിമയ്ക്ക് 182 മീറ്ററാണ് ഉയരം.
2989 കോടി ചിലവില്‍ നിര്‍മ്മിച്ച് 2018 ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്നറിയപ്പെടുന്ന പ്രതിമ ഉദ്ഘാടനം ചെയ്തത്. ഒരേസമയം 200 സന്ദര്‍ശകരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന സന്ദര്‍ശക ഗ്യാലറി തയ്യാറാക്കിയിരിക്കുന്നത് സന്ദര്‍ശകര്‍ക്ക് നര്‍മ്മദയുടെ ഗ്രാന്റ് വ്യൂ ആസ്വദിക്കാവുന്ന തരത്തിലാണ്.42 മാസംകൊണ്ടാണ് സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2013 ഒക്ടോബറില്‍ മോദിയായിരുന്നു ഈ പ്രതിമയുടെ ശിലാസ്ഥാപനം നടത്തിയത്.
സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് വിശേഷിപ്പിക്കുന്ന പട്ടേൽ പ്രതിമ പ്രധാമന്ത്രി നരേന്ദ്രമോദി 2018 ഒക്ടോബർ 31 നു രാജ്യത്തിനായി സമർപ്പിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ചൈനയിലെ സ്പ്രിംഗ് ടെംപിൾ ബുദ്ധയെ പട്ടേൽ പ്രതിമ പിന്നിലാക്കി. ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിലെ ജലാശയമധ്യത്തിലായുള്ള സാധൂ ബെറ്റ് എന്ന ദ്വീപിലാണ് ഇതിന്റെ സ്ഥാനം.സർദാർ സരോവർ ഡാമിൽനിന്ന് 3.321 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.597 അടി ഉയരത്തിലാണ് (182 മീറ്റർ) പട്ടേൽ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 128 മീറ്ററാണ് 2008 ൽ പൂർത്തിയാക്കിയ സ്പ്രിംഗ് ടെംബിൾ ബുദ്ധയുടെ ഉയരം. ന്യൂയോർക്കിലെ സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ ഇരട്ടി ഉയരവും സർദാർ പട്ടേലിൻറെ പ്രതിമയുടെ സവിശേഷതയാണ്. 93 മീറ്ററാണ് സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ ഉയരം. എന്നാൽ മുംബൈയിൽ സ്ഥാപിക്കാനിരിക്കുന്ന ഛത്രപതി ശിവജി പ്രതിമയ്ക്ക് പട്ടേൽ പ്രതിമയേക്കാൾ ഉയരമുണ്ടാകുമെന്നാണ് സൂചന. 212 മീറ്റർ ഉയരമുള്ള പ്രതിമ 2021 ഓടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്. കുതിരപ്പുറത്ത് വാളുമേന്തിയിരിക്കുന്ന തരത്തിലുള്ള ശിവജിയുടെ പ്രതിമയാകും മുംബൈയിലെ കടത്തീരത്ത് സ്ഥാപിക്കുക. പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പും മത്സ്യ ബന്ധനത്തിന് തടസ്സമാകുമെന്ന വിലയിരുത്തലും കാരണം ശിവജി പ്രതിമയുടെ നിർമ്മാണം വൈകുകയാണ്.
ഐക്യ ഭാരതത്തിന്റെ നിർമ്മാണത്തിൽ സുപ്രധാന പങ്ക് വഹിച്ച് വ്യക്തിയായിരുന്നു ഇന്ത്യയുടെ 'ഉരുക്കു മനുഷ്യൻ' എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേൽ. വല്ലഭായ് പട്ടേലിന് സമർപ്പിച്ചിരിക്കുന്ന ഈ ശില്പത്തിന് 2013 ഒക്ടോബർ 31-ആം തീയതി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ് തറക്കല്ലിട്ടത്.
https://www.facebook.com/Malayalivartha


























