ചൂതാട്ടത്തിന് സ്വന്തം ഭാര്യയെ പണയം വച്ചു; പരാജയപ്പെട്ടതോടെ യുവതിയോട് ഭർത്താവിന്റെ സുഹൃത്തുക്കള്‍ ചെയ്തത് കൊടുംക്രൂരത

മദ്യലഹരിയിലായിരുന്ന യുവാവ് ചൂതാട്ടത്തിനിടെ ഭാര്യയെ സുഹൃത്തുക്കള്‍ക്ക് പണയം വെച്ചു. ഭർത്താവ് ചൂതാട്ടത്തില്‍ പരാജയപ്പെട്ടതോടെ യുവതിയെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ ജില്ലയിലാണ് മനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. പീഡനത്തിനിരയായ സ്ത്രീ പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോൾ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. എന്നാൽ യുവതി കോടതിയെ സമീപിക്കുകയും. കോടതി ഉത്തരവ് പ്രകാരം ജഫറാബാദ് പൊലീസ് കേസെടുകയും ചെയ്തു.
ഭര്‍ത്താവിന്‍റെ സുഹൃത്തായ അരുണ്‍, ബന്ധുവായ അനില്‍ എന്നിവര്‍ മദ്യപിക്കാന്‍ സ്ഥിരമായി വീട്ടില്‍ എത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ചൂതാട്ടത്തിനിടെ പണമില്ലാതായതോടെ തന്നെ പണയം വെച്ചുവെന്നും ചൂതാട്ടത്തില്‍ ഭര്‍ത്താവ് പരാജയപ്പെട്ടതോടെ അയാളുടെ സമ്മതത്തോടെ സുഹൃത്തും ബന്ധുവും ചേര്‍ന്ന് തന്നെ കൂട്ട ബലാത്സംഗം ചെയ്തെന്നും യുവതി മൊഴി നൽകി. പീഡനത്തെ തുടർന്ന് ബന്ധു വീട്ടിലേക്ക് പോയ തന്നെ ഭര്‍ത്താവ് പിന്നാലെ വന്ന് മാപ്പ് അപേക്ഷിച്ച് കൂടെ കൂട്ടിക്കൊണ്ടു പോയി. എന്നാല്‍ ഇതേ സുഹൃത്തുക്കള്‍ തന്നെ വീണ്ടും കൂട്ടബലാത്സംഗം ചെയ്തെന്ന് യുവതി പറഞ്ഞു.
https://www.facebook.com/Malayalivartha


























