അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് അഞ്ചുലക്ഷം രൂപ പിഴയും ജീവപര്യന്തം തടവ് ശിക്ഷയും

അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് പോക്‌സോ നിയമപ്രകാരം ജീവപര്യന്തം തടവ്. മഹാരാഷ്ട്രയിലെ അകോല ജില്ലയിലെ കോടതി വ്യാഴാഴ്ചയാണ് ഈ വിധി പുറപ്പെടുവിച്ചത്. 36 വയസുള്ള പ്രതിയെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജീവപര്യന്തം തടവിന് വിധിച്ചതിന് കൂടാതെ അഞ്ചുലക്ഷം രൂപ പിഴയും ജില്ലാ ജഡ്ജി എം ഐ അയര്‍ലന്‍ഡ് ചുമത്തി. പിഴയായി ഈടാക്കുന്ന തുക ഇരയുടെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടു.
2013 ഫെബ്രുവരി എട്ടിനായിരുന്നു സംഭവം. കുട്ടിയുടെ അച്ഛന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് മദ്യപിച്ച് ലക്ക് കെട്ടാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാവ് ഇയാളോട് വീട്ടില്‍ നിന്ന് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഇവര്‍ സഹായം അഭ്യര്‍ത്ഥിക്കുവാനായി അയല്‍പക്കത്തെ വീട്ടിലേക്ക് പോയി. തിരിച്ചെത്തിയപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതാണ് അവര്‍ കണ്ടത്. ഇയാളെ വീടിന്റെ പുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയെയും ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇവര്‍ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് ആളുകള്‍ ഓടിയെത്തി. എന്നാല്‍, അപ്പോഴേക്കും ഇയാള്‍ അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























