യു.എ.പി.എ ബില്ല് ഭേദഗതിക്കെതിരെ എളമരം കരീമിന്റെ പ്രസംഗം വൈറലാവുന്നു ...'രാജ്യത്തെ ഏക കമ്യൂണിസ്റ്റായി അവശേഷിച്ചാലും നിങ്ങളുടെ ജനവിരുദ്ധനിയമങ്ങള്‍ക്കെതിരെ പൊരുതും'

യു.എ.പി.എ ഭേദഗതി ബില്ലിനെതിരെ എളമരം കരിം എം.പി രാജ്യസഭയില്‍ നടത്തിയ പ്രസംഗം വൈറലാവുന്നു. സാമൂഹിക മാധ്യമങ്ങൾ അദ്ദേഹത്തിന്റെ പ്രസംഗം ഏറ്റെടുത്തിരിക്കുയാണ്. ഈ രാജ്യത്തെ ഏക കമ്യൂണിസ്റ്റായി അവശേഷിച്ചാലും ബി.ജെ.പിയുടെ ജനവിരുദ്ധനിയമങ്ങള്‍ക്കെതിരെ ഞാന്‍ പൊരുതും. എന്റെ അവസാനശ്വാസം വരെ ഞാന്‍ അത് ചെയ്യുമെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.ഈ രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിങ്ങളുടെ ജനവിരുദ്ധനിയമങ്ങളെ ചെറുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ എണ്ണം കണ്ട് ഭയപ്പെടുന്നവരല്ലെന്നും പേശീബലവും പണവും ഒരു ഭയവും ജനിപ്പിക്കില്ലെന്നും കരീം പ്രസംഗത്തില്‍ പറഞ്ഞു.അതേസമയം വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാമെന്ന യു.എ.പി.എ നിയമഭേദഗതി ഭേദഗതി ബില്‍ രാജ്യസഭയില്‍ ഇന്നാണ് പാസായത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല.
147 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 42 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.ബില്ലിനെതിരെ പല കോൺഗ്രസ് എം പിമാർ രംഗത്ത് വന്നിരുന്നു എന്നാൽ കോണ്‍ഗ്രസ് തീവ്രവാദത്തെ മതവുമായി ബന്ധപ്പെടുത്തുന്നുവെന്നും അമിത്ഷാ ഇതിനു മറുപടിയായി ആരോപിച്ചു. തീവ്രവാദത്തിന് മതമില്ല. തീവ്രവാദം ഒരു പ്രത്യേക പാര്‍ട്ടിക്കോ വ്യക്തിക്കോ എതിരല്ല. അതുകൊണ്ട് എല്ലാവരും ബില്ലിനെ പിന്തുണക്കണം എന്ന് അമിത്ഷാ പറഞ്ഞു
https://www.facebook.com/Malayalivartha

























