ഉത്തര്‍പ്രദേശില്‍ കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്നു വീണ് അഞ്ചു പേര്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ പഴയ കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്നു വീണു അഞ്ചു സ്‌ത്രീകള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ കെട്ടിടത്തിനു സമീപത്തു കൂടി നടന്നു പോയവരാണ് അപകടത്തില്‍ പെട്ടത്. ബുധനാഴ്‌ച രാത്രി ഭദോഹിയിലെ നെഹ്രുനഗര്‍ മേഖലയിലാണ് അപകടം ഉണ്ടായത്. പോലീസ് എത്തിയാണ് ഭിത്തിക്കടിയില്‍ പെട്ടവരെ പുറത്തെടുത്തത്. മൂന്നു പേര്‍ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. നെഹ്‌റുനഗര്‍ സ്വദേശികളായ മൂന്നു സ്‌ത്രീകളും രണ്ടു പെണ്‍കുട്ടികളുമാണ് ദുരന്തത്തില്‍ മരിച്ചതെന്നും പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























