വാതുവെയ്പിന്റെ പ്രധാന ഇടനിലക്കാരന്‍ ശ്രീശാന്തിന്റെ ബന്ധുവും ക്രിക്കറ്റ് കളിക്കാരനുമായ ജിജു ജനാര്‍ദനന്‍

ക്രിക്കറ്റ് കോഴവിവാദത്തില്‍ ഉള്‍പ്പെട്ട് അറസ്റ്റിലായവരില്‍ ശ്രീശാന്തിന്റെ ബന്ധവും ഉള്‍പ്പെടുന്നു. ശ്രീശാന്തിന്റെ ബന്ധുവും ക്രിക്കറ്റ് കളിക്കാരനുമായ ജിജു ജനാര്‍ദനനാണ് വാതുവെയ്പിന്റെ പ്രധാന ഇടനിലക്കാരനെന്നാണ് പോലീസ് പറയുന്നത്. കൊച്ചി സ്വദേശിയായ ജിജു ജനാര്‍ദനന്‍ ഗുജറാത്തിന് വേണ്ടി 19 വയസ്സില്‍ താഴെയുള്ളവരുടെ ടൂര്‍ണമെന്റില്‍ പാഡണിഞ്ഞിട്ടുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണില്‍ മാന്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്നു.
https://www.facebook.com/Malayalivartha























