മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് വിദേശി യുവതിയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം കാറില്‍ വെച്ച് ക്രൂര പീഡനം; ഞെട്ടലോടെ രാജ്യതലസ്ഥാനം

കഴിഞ്ഞ പത്തിനാണ് സംഭവം. വിദേശ യുവതിയെ ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മുപ്പത്തൊന്നുകാരിയായ ഉസ്ബക്കിസ്ഥാന്‍ യുവതിയെ മര്‍ദ്ദിച്ച് അവശയാക്കിയശേഷം കാറില്‍വച്ച് പീഡിപ്പിച്ചന്നാണ് പരാതി. ദക്ഷിണ ഡല്‍ഹിയിലെ വസന്ത് കുഞ്ച് മേഖലയിലാമ് പീഡനം നടന്നത്. കഴിഞ്ഞ ആറ് മാസക്കാലമായി യുവതി ഡല്‍ഹിയിലാണ് താമസിച്ചിരുന്നത്. ഈ സമയം ഗുഡ്ഗാവിലുള്ള ഒരു ആക്രി കച്ചവടക്കാരനെ യുവതി പരിചയപ്പെട്ടിരുന്നു. ഈ സൗഹൃദത്തിന്റെ പേരില്‍ യുവാവ് മുപ്പത്തൊന്നുകാരിയെ വിളിച്ച് വരുത്തുകയായിരുന്നു. ശേഷം മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഇവരെ മര്‍ദ്ദിച്ച് ആവശയാക്കുകയും ഇവരുടെ കാറിനുള്ളില്‍വച്ച് പീഡനത്തിനിരയാക്കുകയുമായിരുന്നു. ശേഷം വഴിയില്‍ തള്ളി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























