Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഇന്ത്യക്കാരില്‍ അടുത്തകാലത്തായി ധാരാളമായികാണുന്ന ഒന്നാണ് തലയിലെയും കഴുത്തിലെയും കാൻസർ ..നാവ്, മോണ, നാവിന്‍റെ പുറംഭാഗം എന്നീ ഭാഗങ്ങളിലും കഴുത്തിലും ഉണ്ടാവുന്ന ക്യാൻസർ ആണ് പലപ്പോഴും തലയും കഴുത്തും ഉൾപ്പെടുന്ന ക്യാൻസറുകൾ..

13 AUGUST 2019 01:06 PM IST
മലയാളി വാര്‍ത്ത

ഇന്ത്യക്കാരില്‍ അടുത്തകാലത്തായി ധാരാളമായികാണുന്ന ഒന്നാണ് തലയിലെയും കഴുത്തിലെയും കാൻസർ ..നാവ്, മോണ, നാവിന്‍റെ പുറംഭാഗം എന്നീ ഭാഗങ്ങളിലും കഴുത്തിലും ഉണ്ടാവുന്ന ക്യാൻസർ ആണ് പലപ്പോഴും തലയും കഴുത്തും ഉൾപ്പെടുന്ന ക്യാൻസറുകൾ.. പാൻപരാഗ് പോലുള്ളവയുടെ ഉപഭോഗം വർധിച്ചതിനാൽ തലയിലെയും കഴുത്തിലെയും അർബുദം കേരളത്തിൽ ഇടയ്ക്കു വീണ്ടും വർധിച്ചത് ഏറ്റവും ഭീഷണിപ്പെടുത്തുന്ന വസ്തുതയാണ്. ഹോർമോൺ കലർന്ന മാംസഭക്ഷണം, കീടനാശിനി കലർന്ന പഴങ്ങൾ , പച്ചക്കറികൾ , ഗർഭനിരോധനഗുളികകളുടെ അനിയന്ത്രിത ഉപയോഗം എന്നീ ഘടകങ്ങളെല്ലാം കാൻസർ വർധിപ്പിക്കുന്നവയാണ്.

അനിയന്ത്രിതമായ വളർച്ചാ സാധ്യതയുള്ള കോശങ്ങൾ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് വളരുന്നതിനാണ് ക്യാൻസർ എന്ന് പറയുന്നത്.
തലയും കഴുത്തും മസ്തിഷ്കവും ഒഴിച്ചുള്ള ഭാഗങ്ങളിൽ വരുന്ന അനിയന്ത്രിതമായ വളർച്ചയാണ് ഹെഡ് ആന്റ് നെക്ക് ക്യാൻസർ. ഈ ക്യാൻസർ ആദ്യം പിടിപെടുന്നത് വായ, തൊണ്ട, മൂക്ക്, തുപ്പല്‍ഗ്രന്ഥി എന്നീ ഭാഗങ്ങളെയാണ്. അതുകൊണ്ട് ആണ് ഇതിനെ ഹെഡ് ആന്റ നെക്ക് ക്യാൻസർ എന്ന് പറയുന്നത്. പുകവലി, മദ്യപാനം, ഹ്യൂമൻപാപ്പിലോമ വൈറസ് എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ.

പലപ്പോഴും ചെറിയ ചില ലക്ഷണങ്ങളോടെയാണ് ഇത് തുടക്കം കുറിക്കുന്നത്. വായിലുണ്ടാവുന്ന ഉണങ്ങാത്ത മുറിവുകൾ, മുഴകൾ, കഴുത്തിലെ മുഴകൾ എന്നിവ കണ്ടാൽ ശ്രദ്ധിക്കാതിരിക്കുന്നത് അപകടമായേക്കാം..ഒരു നല്ല ഡോക്ടറെക്കണ്ട് രോഗനിർണയം നടത്തേണ്ടത് അത്യാവശ്യമാണ്.

തൊണ്ടയിലെ ക്യാൻസർ ആണ് ഇതിൽ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത്.. ശബ്ദത്തിൽ വരുന്ന മാറ്റങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാവുന്ന തടസ്സവും തൊണ്ടയിലെ ക്യാൻസറിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. മൂക്കിൽ കൂടിയുള്ള രക്തസ്രാവവും വർദ്ധിച്ച് വരുന്ന മൂക്കടപ്പും എല്ലാം മൂക്കിലെ ക്യാൻസറിൻറെ ലക്ഷണങ്ങളിൽ ഒന്നാണ്. ഈ അസുഖം വ്യാപിക്കുന്നതിന് അനുസരിച്ച് ചികിത്സിച്ച് ഭേദമാക്കുന്നതിനുള്ള സാധ്യത കുറയും എന്ന് പ്രത്യേകം ഓർക്കുക. . മോണയിൽ നിന്ന് രക്തം വരുക, വായ തുറക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുക എന്നിവയെല്ലാം ഹെഡ് ആന്റ് നെക്ക് ക്യാൻസർ ലക്ഷണങ്ങളിൽ പെടുന്നതാണ്.

മൂക്കിലെ ക്യാൻസര്‍ പലപ്പോഴും കാഴ്ചയെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നേക്കാം ..ജലദോഷവും അലർജിയും എപ്പോഴും ഉണ്ടെങ്കിൽ അത് വളരെയധികം ശ്രദ്ധിക്കണം. മൂക്കിലെ ക്യാൻസർ മാത്രമല്ല ചെവിയിൽ നിന്നുള്ള രക്തസ്രാവവും പഴുപ്പും ചെവിയിലെ അർബുദ രോഗത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഇത്തരം ലക്ഷണങ്ങൾ സ്ഥിരമായി ഉണ്ടെങ്കിൽ വിദഗ്ധനായ ഇ എൻ ടി സ്പെഷ്യലിസ്റ്റിനെ കണ്ട് രോഗനിർണയും നടത്തുന്നതിന് ഒരിക്കലും വൈകരുത്. സംശയം തോന്നിയാൽ ഉടനേ തന്നെ ബയോപ്സി, സ്കാനിങ്ങുകൾ എന്നിവയെല്ലാം നടത്തേണ്ടത് അത്യാവശ്യമാണ്.

ഇടയ്ക്കൊക്കെ നല്ല വെളിച്ചമുള്ള സ്ഥലത്തുവച്ചു കണ്ണാടിയിലൂടെ സ്വന്തം വായ നിരീക്ഷിക്കുന്നത് കാൻസർ പ്രതിരോധത്തിനുള്ള മാർഗ്ഗങ്ങളിൽ ഒന്നാണ് . വായിലെ വെളുത്ത പാടുകൾ , ചുവന്നപാടുകൾ, തടിപ്പുകൾ, വ്രണങ്ങൾ , പല്ലിന്റെ ഉരസൽ, പല്ലെടുത്തശേഷം കരിയാത്ത വ്രണങ്ങൾ , പൂപ്പൽബാധ എന്നിവയൊക്കെ സ്വയം നോക്കി മനസ്സിലാക്കാൻ സാധിക്കും. . എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കാൻ മടിക്കരുത്. രണ്ടു മാസത്തിൽ ഒരിക്കലെങ്കിലും ഇത്തരമൊരു പരിശോധന നടത്തണം. എരിവും ചൂടുമുള്ള ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അതും ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം

മദ്യപാനവും, പുകവലിയും ഓറല്‍ ക്യാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇവ കൂടാതെ മൂര്‍ച്ചയുള്ള പല്ല് സ്ഥിരമായി നാവിലെ ഒരു ഭാഗത്തുണ്ടാക്കുന്ന മുറിവും അതിന് കൃത്യസമയത്ത് ചികിത്സ തേടാതിരിക്കുന്നതും ക്യാന്‍സറിലേക്ക് നയിക്കും. ആഹാരത്തിലെ മസാലകള്‍ അമിതമായി ഉപയോഗിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് അര്‍ബുദ സാധ്യത കൂടുതലായി കണ്ടുവരുന്നു

കഴുത്തിലുണ്ടാകുന്ന മുഴ തൈറോയ്ഡ് കാൻസറാകാനുള്ള സാധ്യതയും ഉള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം .. പാപ്പിലറി തൈറോയിഡ് ക്യാന്‍സര്‍, ഫോളിക്യുലാര്‍ തൈറോയിഡ് ക്യാന്‍സര്‍, മെഡുലറി തൈറോയിഡ് ക്യാന്‍സര്‍, അനാപ്ലാസ്റ്റിക് തൈറോയിഡ് ക്യാന്‍സര്‍ എന്നിങ്ങനെ നാലു തരത്തിൽ തൈറോയ്ഡ് കാൻസർ ഉണ്ട്..

ഹെഡ് ആന്റ് നെക്ക് ക്യാൻസറുകൾ ഓരോ ഘട്ടത്തിനും അനുസരിച്ചാണ് ചികിത്സ നടത്തേണ്ടത്. ഡോക്ടറെ കണ്ട് ഏത് സ്റ്റേജിലാണ് ക്യാൻസർ എന്നുള്ളത് ആദ്യം തിരിച്ചറിയേണ്ടതാണ്. അല്ലെങ്കിൽ അത് ചികിത്സ വൈകുന്നതിന് കാരണമാകുന്നു. എത്രയും നേരത്തെയുള്ള സ്റ്റേജിൽ കണ്ടെത്തിയാല്‍ ഉടനേ തന്നെ ചികിത്സിച്ച് മാറ്റാൻ സാധിക്കുന്നതാണ് ഏത് ക്യാൻസറും

ഏതാണ്ട് 80 ശതമാനം കാൻസറിന്റെയും കാരണങ്ങൾ നമുക്കറിയാം. അതുകൊണ്ടുതന്നെ അവയെ പ്രതിരോധിക്കാനായാൽ കാൻസറുകളിൽ ഭൂരിഭാഗവും വരാതെ നോക്കാൻ നമുക്കാവും. പുകയില, തെറ്റായ ഭക്ഷണക്രമം അമിതവണ്ണം , വ്യായാമക്കുറവ്, ചിലതരം വൈറസ് ബാധകൾ തുടങ്ങിയ കാൻസർ വർധിപ്പിക്കുന്ന പല സാഹചര്യങ്ങളെയും നമുക്കു നിസ്സാരമായി പ്രതിരോധിക്കാവുന്നതേയുള്ളൂ. ചുരുക്കിപറഞ്ഞാൽ ഇന്നു കാണുന്ന കാൻസർ രോഗങ്ങളിൽ മൂന്നിലൊന്നും ശരിയായ ആരോഗ്യ പരിപാലനം വഴി മാത്രം നമുക്ക് നിയന്ത്രിക്കാനാകും. രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാൾ നല്ലതല്ലേ വരാതെ നോക്കുന്നത്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends