Widgets Magazine
17
Aug / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈനികനെ പാക് സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കി പാക്കിസ്ഥാൻ ...അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം സൃഷ്ടിക്കവെ, ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഓര്‍മിപ്പിച്ചതിന് പിന്നാലെ ഇന്ത്യയ്ക്ക് പാകിസ്താന്‍ സൈന്യത്തിന്റെ ഭീഷണി


അച്ഛനെ കാണാനില്ലെന്ന് പറഞ്ഞു മക്കൾ പോലീസ് സ്റ്റേഷനിൽ.. ദുരിതാശ്വാസക്യാമ്ബിലേക്ക് ഒറ്റയ്ക്ക് പോയ തമ്പിയെ മക്കൾ കണ്ടെത്തിയത് കോട്ടയം മെഡിക്കല്‍കോളജ് മോര്‍ച്ചറിയില്‍ നിന്നും


പിറവം പേപ്പതിയിലെ യുവതി ആപ്പിൾ കഴിച്ചതിന് പിന്നാലെ ചര്‍ദ്ദിയും തളര്‍ച്ചയും!! ആപ്പിളിന്റെ പുറംപാളി കത്തികൊണ്ട് ചുരണ്ടിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴച്ച


രാത്രിയിൽ വഴിയിൽപെട്ടുപോയ യുവതിയെ പരിചയക്കാരന്‍ ലിഫ്റ്റ് വാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ട് പോയി.. ജ്യൂസ് നല്‍കി മയക്കിയശേഷം വിജനമായ സ്ഥലത്തെത്തിച്ച് ക്രൂരമായ പീഡനം; പുലർച്ചെ യുവതിയുടെ വീടിന് സമീപം ഉപേക്ഷിച്ചശേഷം കടന്നുകളഞ്ഞ പ്രതിയ്ക്ക് പിന്നാലെ അന്വേഷണ സംഘം


ദു​ര​ന്ത​ഭൂ​മി​യി​ൽ നേ​രി​ട്ട് എ​ത്താ​നാ​യി​ല്ലെ​ങ്കി​ലും ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ കു​വൈ​ത്തി​ലെ പ്ര​വാ​സി​ക്കൂ​ട്ടാ​യ്മ​ക​ൾ

കുട്ടിക്കാലത്ത് മുതലക്കുഞ്ഞുമായി മുതലക്കുഞ്ഞുമായി വീട്ടിലെത്തിയപ്പോൾ അമ്മയുടെ ശകാരം; തനിക്കൊരിക്കലും പേടി തോന്നിയിട്ടില്ല; 18 വര്‍ഷക്കാലത്തിനിടെയിലെ ആദ്യ അവധിക്കാലത്തിൽ അനുഭവങ്ങള്‍ പങ്കുവച്ച് മോദി

13 AUGUST 2019 05:45 PM IST
മലയാളി വാര്‍ത്ത

More Stories...

നിയന്ത്രണ രേഖയില്‍ പാക് വെടിവെപ്പില്‍ ഇന്ത്യന്‍ ജവാന് വീരമൃത്യു

നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈനികനെ പാക് സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കി പാക്കിസ്ഥാൻ ...അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം സൃഷ്ടിക്കവെ, ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഓര്‍മിപ്പിച്ചതിന് പിന്നാലെ ഇന്ത്യയ്ക്ക് പാകിസ്താന്‍ സൈന്യത്തിന്റെ ഭീഷണി

ഇന്ത്യ പാക്ക് അതിർത്തിയിൽ വീണ്ടും സംഘർഷം കനക്കുന്നു.. അതിർത്തിയിൽ ഒരു ഇന്ത്യൻ ജവാന് വീരമൃത്യു നേരിട്ടു ..ലാന്‍സ് നായിക് സന്ദീപ് ഥാപ്പയാണ് വീരമൃത്യു വരിച്ചത്.രജൗരിയിലെ നൗഷേര സെക്ടറില്‍ ആണ് പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്

യുവാവിനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയോട്‌ ഗ്രാമ മുഖ്യൻ ചെയ്തത് കൊടും ക്രൂരത ; സംഭവം ഇങ്ങനെ

ആം ആദ്മി പാർട്ടി നേതാവും എംഎൽഎയുമായിരുന്ന കപിൽ മിശ്ര ബിജെപിയിൽ ചേർന്നു

കഴിഞ്ഞ 18 വർഷത്തിനിടയിൽ താൻ ആസ്വദിച്ച ആദ്യ അവധിക്കാലമാണിതെന്ന് മാൻ വേഴ്സസ് വെൽഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസ്കവറി ചാനലിലെ ജനപ്രിയ സർവൈവ് പരമ്പരയാണ് മാർ വെർസസ് വൈൽഡ്. ലോക പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും സാഹസിക സഞ്ചാരിയുമായ ബെയർ ഗ്രിൽസ് അവതാരകനായി എത്തുന്ന പരിപാടിയുടെ പുതിയ എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു അതിഥി.

കുട്ടിക്കാലത്ത് മുതലക്കുഞ്ഞുമായി വീട്ടിലെത്തിയ ഓര്‍മ്മകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ചു. മുതലക്കുഞ്ഞിന്റെ കഥയെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍ മോദി പറഞ്ഞത് ഇങ്ങനെ-ബാലനായിരിക്കെ കുളിക്കാനായി തടാകത്തില്‍ പോയപ്പോഴായിരുന്നു അത്. തടാക തീരത്ത് നിന്ന് കിട്ടിയ മുതലക്കുഞ്ഞുമായി ഞാന്‍ വീട്ടിലെത്തി. അപ്പോള്‍ എന്റെ അമ്മ എന്നോട് ഞാന്‍ ചെയ്തത് ശരിയല്ല എന്ന് പറയുകയും തിരിച്ച് എടുത്തിടത്ത് കൊണ്ടുവിടാനും പറഞ്ഞു. ഞാന്‍ അത് അനുസരിച്ചു എന്ന് മോദി പറയുന്നു.

കഴിഞ്ഞ 5 വർഷക്കാലം രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് താൻ ചെലഴിച്ചത്. ഇതിനെ ഒരു അവധിക്കാലം എന്ന് വിളിക്കാമെങ്കിൽ കഴിഞ്ഞ 18 വർഷത്തിനിടയിൽ ലഭിച്ച ആദ്യ അവധിക്കാലമാണിതെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയിൽ താങ്കളുടെ ആഗ്രഹം എന്താണെന്ന അവതാരകന്റെ ചോദ്യത്തോട് താൻ ആരാണെന്ന് ചിന്തിക്കാറില്ലെന്നും, എന്താണ് ചെയ്യേണ്ടതെന്നും എന്താണ് തന്റെ കടമകളെന്നും മാത്രമാണ് ചിന്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ സ്വപ്നങ്ങൾ തന്റെ സ്വപ്നങ്ങളാക്കി മാറ്റാൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കൊരിക്കലും പേടി തോന്നിയിട്ടില്ല. എല്ലാത്തിനേയും പോസീറ്റിവായി കാണുന്നയാളാണ് താൻ. അതുകൊണ്ട് തന്നെ ഒരിക്കലും നിരാശ തോന്നിയിട്ടില്ല, പ്രധാനമന്ത്രി പറഞ്ഞു. ലോകം ഒരു കുടുംബം എന്നതാണ് ലോകത്തിന് ഇന്ത്യ നൽകുന്ന സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നെങ്കിലും പ്രധാനമന്ത്രിയാകുമെന്ന് കരുതിയിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തോട് രാജ്യത്തിന്റെ പുരോഗതി മാത്രമാണ് തന്റെ ലക്ഷ്യമെന്നായിരുന്നു മോദിയുടെ മറുപടി. ആദ്യം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു താൻ, 13 വർഷം ആ പദവിയിൽ ഇരുന്നു. രാജ്യം പുതിയ ഉത്തരവാദിത്തം ഏൽപ്പിച്ചപ്പോൾ അതും ഏറ്റെടുത്തു. കഴിഞ്ഞ 5 വർഷമായി അത് ചെയ്യുന്നു- പ്രധാനമന്ത്രി വ്യക്തമാക്കി. എന്നും പ്രകൃതിയോട് ഇടങ്ങിയായിരുന്നു തന്റെ ജീവിതം. ദാരിദ്രം അനുഭവിച്ചിട്ടുണ്ട്. പണം ഇല്ലാതിരുന്ന സമയത്ത് പോലും തന്റെ പിതാവ് പത്ത് മുപ്പതോളം പോസ്റ്റ് കാർഡുകൾ വാങ്ങി ഗ്രാമത്തിൽ ആദ്യ മഴ ലഭിച്ച വിവരം ബന്ധുക്കളെ എഴുതി അറിയിക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി ഓർത്തെടുത്തു. കൗമാരകാലഘട്ടത്തിൽ താൻ വീട് വിട്ടു ഹിമാലയത്തിലേക്ക് പോയ കാര്യവും മോദി അവതാരകനോട് സൂചിപ്പിച്ചു.

പരിപാടിയില്‍ മോദി വെളിപ്പെടുത്തിയ പ്രധാന കാര്യങ്ങള്‍;

ശൈത്യകാലത്ത് മഞ്ഞുതുള്ളികള്‍ ഉപ്പിന്റെ പാളി തീര്‍ക്കും. കുട്ടിക്കാലത്ത് അത് ശേഖരിച്ച് വീട്ടിലെത്തിക്കുമായിരുന്നു. സോപ്പുപൊടി പോലെ അത് ഉപയോഗിച്ചാണ് ഞാന്‍ തുണി അലക്കിയിരുന്നത്. അത് വെള്ളത്തില്‍ ചേര്‍ത്ത് കുളിക്കാനും ഉപയോഗിച്ചിരുന്നു.

17, 18 വയസ്സുള്ളപ്പോഴാണ് ഞാന്‍ ലോകത്തെ മനസ്സിലാക്കാനായി വീട് വിട്ടിറങ്ങിയത്. പ്രകൃതി സ്‌നേഹിയായിരുന്നതിനാല്‍ ഹിമാലയത്തിലേക്ക് പോകാന്‍ തീരുമാനിച്ചത്. അതാണ് എന്നെ ഇപ്പോഴും നയിക്കുന്നത്.

പുറത്തുനിന്നുള്ള ഒരാള്‍ക്ക് എന്റെ ഇന്ത്യയെ ശുദ്ധീകരിക്കാനാകില്ല. ഇന്ത്യയിലെ ജനങ്ങള്‍ തന്നെ ഇന്ത്യയെ ശുദ്ധീകരിക്കും. വ്യക്തി ശുചിത്വമാണ് ഇന്ത്യക്കാരുടെ സംസ്‌കാരം.

ഇസ്തിരിപ്പെട്ടിയുണ്ടായിരുന്നില്ല വീട്ടില്‍. പകരം കല്‍ക്കരി ചെമ്പുപാത്രത്തില്‍ കത്തിച്ചാണ് സ്‌കൂള്‍ പഠനകാലത്ത് തുണിതേച്ചിരുന്നത്. 18 വര്‍ഷക്കാലത്തിനിടെ തന്റെ ആദ്യ അവധിക്കാലമാണ് ഇതെന്നും മോദി ബ്രയറോട് പറയുന്നുണ്ട്. ശുഭകാര്യങ്ങള്‍ ചിന്തിക്കുന്നു അതിനാല്‍ തന്നെ ഒരിക്കലും നിരാശ തോന്നാറില്ല.

ഭയം എന്താണെന്ന് താന്‍ അറിഞ്ഞിട്ടില്ല. അത് എന്താണെന്ന് വിശദീകരിക്കാനോ അത് നേരിടുന്നത് എങ്ങനെ എന്നുപോലും പറഞ്ഞുകൊടുക്കാനും തനിക്കറിയില്ല.

പ്രകൃതിയുമായി ഇണങ്ങി ജീവിച്ചാല്‍ ഭയക്കേണ്ടതില്ല. എന്നാല്‍ പ്രകൃതിക്കെതിരായി പ്രവര്‍ത്തിച്ചാല്‍ അത് അപകടകരമാകുമെന്നും മോദി പറയുന്നു.

ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനത്തില്‍ ചിത്രീകരിച്ച പരിപാടി തിങ്കളാഴ്ച രാത്രി ഡിസ്‌കവറി ചാനലില്‍ സംപ്രേക്ഷണം ചെയ്തു. ഈ പരിപാടിയില്‍ അതിഥിയായി എത്തുന്ന രണ്ടാമത്തെ നേതാവാണ് മോദി. 2015 ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് ആദ്യമായി അതിഥിയായി എത്തിയത്.

മുൻ അമേരിക്കൻ പ്രസിഡന്റ ബറാക്ക് ഒബാമയടക്കം നിരവധി പ്രശസ്തരായ വ്യക്തികൾ മാൻ വേഴ്സസ് വൈൽഡിൽ അതിഥികളായി എത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് പാർക്കിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് പരിപാടിയുടെ എപ്പിസോഡ് ചിത്രീകരിച്ചത്. ടീസർ പുറത്തുവന്നപ്പോൾ തന്നെ കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. 44 സിആർപിഎഫ് ജവാന്മാർ പുൽവാമയിൽ വീരമൃത്യു മരിച്ച സമയത്ത് പ്രധാനമന്ത്രി ഈ പരിപാടിയുടെ ഷൂട്ടിങ്ങിനായി സമയം ചെലവഴിക്കുകയായിരുന്നു എന്നാണ് ആക്ഷേപം.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ എന്ന പരിപാടി കാണണം എന്ന് അഭ്യർഥിച്ച് കൊണ്ട് ബിജെപി നേതാവ് കെ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു. കേരളം ഇത്ര വലിയ ദുരന്തത്തിലൂടെ കടന്നുപോകുമ്പോൾ ടിവി ഷോ കാണണം എന്ന കുറിപ്പിനെതിരെ ഒട്ടേറെ പേർ രോഷവുമായി രംഗത്തെത്തി. ട്രോളൻമാരും ഇൗ പോസ്റ്റ് ഏറ്റെടുത്തു. ഇതും നമ്മൾ അതിജീവിക്കും എന്ന് പരിഹസിച്ചാണ് സുരേന്ദ്രന്റെ ഇൗ പോസ്റ്റിനെ പരിഹസിക്കുന്നത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണ രേഖയില്‍ പാക് വെടിവെപ്പില്‍ ഇന്ത്യന്‍ ജവാന് വീരമൃത്യു  (1 hour ago)

പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ അണ്വായുധം ഉപയോഗിക്കുമെന്ന് സൂചന  (2 hours ago)

രാജ്യ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ അതീവ ജാഗ്രതയിൽ ;ചെറിയ ആക്രമണത്തിന് ചുട്ട മറുപടിയുണ്ടാകും ; പാകിസ്ഥാന് മുന്നറിയിപ്പുമായി രവി ശങ്കർ പ്രസാദ്  (2 hours ago)

ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ സി.പി.എം പ്രാദേശികനേതാവിനെ ന്യായീകരിച്ച് ഉന്നത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ മംഗളപത്രം എഴുതിയത് ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്ന് കോണ്‍ഗ്രസ്   (3 hours ago)

കരാർ ലംഘിച്ച് പാക് ആക്രമണം.. സൈനികന് വീരമൃത്യു  (3 hours ago)

അഴിമതിയും സ്വജനപക്ഷപാതവും ധൂര്‍ത്തും മുഖമുദ്രയാക്കിയ മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു പൊരുത്തവുമില്ലെന്നും മുല്ലപ്പള്ളി  (3 hours ago)

പ്രളയം വന്നതോടെ രക്ഷപ്പെട്ടത് ശ്രീറാം വെങ്കിട്ടരാമൻ; പ്രളയം വന്നതോടെ കെ.എം ബഷീറിനെ കേരളം മറന്നു;ഒരു മാധ്യമ പ്രവർത്തകനെ വണ്ടിയിടിച്ച് കൊന്നയാൾ തലയുയർത്തി നെഞ്ച് വിരിച്ച് സ്വാതന്ത്ര്യം ആലോഷിക്കുന്നു  (3 hours ago)

പി. രാജുവിനെ സർക്കാർ അകത്താക്കും; സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന് പാസ്‌പോര്‍ട്ട് നല്‍കുന്നത് പൊലീസ് നിഷേധിച്ച സംഭവത്തിൽ ഹൈക്കോടതിയിൽ രാജു ഫയൽ ചെയ്ത കേസിൽ രാജുവിനെതിരെ കർശന നിലപാട് സ്വീക  (3 hours ago)

യുവാവിനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയോട്‌ ഗ്രാമ മുഖ്യൻ ചെയ്തത് കൊടും ക്രൂരത ; സംഭവം ഇങ്ങനെ  (3 hours ago)

പാക് മാധ്യമപ്രവർത്തകർക്ക് മുന്നിൽ താരമായി യു.എന്നിലെ ഇന്ത്യൻ പ്രതിനിധി; യുഎൻ ചർച്ചകൾക്കിടയിൽ പാകിസ്ഥാൻ മാധ്യമങ്ങളെ ഞെട്ടിച്ച് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദ്ദീൻ  (3 hours ago)

ആദ്യം കള്ളനാക്കി ഒടുവിൽ കുറ്റബോധംകൊണ്ട് തലതാഴ്ത്തി;ദുരന്തമുഖത്ത് മുന്നില്‍ നില്‍ക്കുന്ന, ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ദുരിതം നേരിടുന്ന ആ മനുഷ്യന്റെ ആത്മാഭിമാനം മുറിവേറ്റതില്‍ വേദനിക്കുന്നു; ഓമനക്കുട്ടനോ  (3 hours ago)

സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട നഗരസഭയായ കണ്ണൂരിലെ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. ഇത് സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.  (3 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുക്കാനുള്ള പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തന്ത്രങ്ങൾക്ക് തിരിച്ചടി; പാകിസ്ഥാന് നല്‍കി വന്ന സഹായധനത്തില്‍ വന്‍തുക വെട്ടിക്കുറച്ച്‌ അമേരിക്ക  (3 hours ago)

നോവും ഹൃദയങ്ങൾക്ക് താങ്ങായി വീണ്ടും ലാലേട്ടൻ ; പ്രളയജലത്തില്‍ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെ മരിച്ച മലപ്പുറം കാരത്തൂര്‍ സ്വദേശി അബ്ദുല്‍ റസാഖിന്റെ കുടുംബത്തിന് സഹായഹസ്തവുമായി നടന്‍  (3 hours ago)

പ്രവാസികൾക്ക് സന്തോഷ വാർത്ത; യുഎഇ സ്വദേശികള്‍ക്കായി പുതിയ വിസ ആരംഭിച്ച്‌ ഇന്ത്യ  (4 hours ago)

Malayali Vartha Recommends