Widgets Magazine
15
Dec / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉത്തര്‍പ്രദേശിലെ ഫത്തേപുരില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍; സംഭവ ശേഷം ഒളിവിലായ പ്രതിയെ പിടികൂടിയത് വിദഗ്ധമായി; ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കാണ്‍പൂര്‍ ലാലാലജ്പത്‌റായ് ആശുപത്രിയില്‍ ചികിത്സയിലാണ്


രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ പരാമര്‍ശത്തിനെതിരെ ബി.ജെ.പിയുടെ ആക്രമണം തുടരുന്നു; രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മോഷ്ടിച്ച കുടുംബപ്പേര് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കണമെന്ന് ബി.ജെ.പി


ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടവരെ തേടിയിറങ്ങിയ മിക്ക സ്ത്രീകളും ബലാല്‍സംഗത്തിനിരയാകുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് ..അവിവാഹിതരായ യുവതികൾ മാത്രമല്ല വിവാഹിതരായ സ്ത്രീകളും ഈ ആപ്പിന്റെ നീരാളി പിടിയിൽ ...ആപ്പുകൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ജീവിതം കട്ടപ്പുക…


നിർഭയ കൂട്ട ബലാത്സംഗ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റാൻ എന്നെ അനുവദിക്കണം.ഒരു സ്ത്രീക്കും വധശിക്ഷ നടപ്പാക്കാന്‍ കഴിയുമെന്ന സന്ദേശം രാജ്യം മുഴുവന്‍ നല്‍കാന്‍ ഇതുകൊണ്ടാകും.. ഒരു പെണ്ണു തന്നെ വധശിക്ഷ നടപ്പിലാക്കുന്നെന്ന അറിവ് ബലാത്സംഗം പോലെ ക്രൂരമായ കൃത്യങ്ങൾ ചെയ്യുന്നവർക്ക് ഒരു പാഠമാകും. ഈ കാര്യത്തിൽ എനിക്കു സിനിമാ നടിമാരുടെയും വനിതാ എംപിമാരുടെയും പിന്തുണ ആവശ്യമാണ്.. സ്ത്രീകൾ സമൂഹത്തിൽ ഭയപ്പെട്ടു ജീവിക്കേണ്ടവരല്ല'- വര്‍ത്തിക


ഐ ടി കഴിഞ്ഞവർക്ക് നീലിറ്റിൽ അവസരം

ലഡാക്കിനോട് ചേര്‍ന്നു കിടക്കുന്ന, പാക്കിസ്ഥാന്റെ ഫോര്‍വേഡ് ബേസായ സ്‌കര്‍ദു എയര്‍ബേയ്‌സില്‍ സൈനികവിന്യാസം

13 AUGUST 2019 03:47 PM IST
മലയാളി വാര്‍ത്ത

കശ്മീര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികവിന്യാസം നടത്താനായി അഫ്ഗാനിസ്ഥാനില്‍ നിന്ന് സേനയെ പിന്‍വലിക്കുമെന്ന് യുഎസിലെ പാക്ക് അംബാസിഡര്‍ അസാദ് മജീദ് ഖാന്‍ വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ രക്ഷാസമിതിയെ സമീപിക്കാനുള്ള പാക്ക് നീക്കം പൊളിഞ്ഞതിനു പിന്നാലെയാണ് പുതിയ നീക്കം.പാക്കിസ്ഥാന്‍ നീക്കം അഫ്ഗാനിസ്ഥാനില്‍ സമാധാന സ്ഥാപനത്തിനുള്ള അമേരിക്കന്‍ നീക്കത്തെ ബാധിക്കും.

പാക്കിസ്ഥാന്റെ ഫോര്‍വേഡ് ബേസായ സ്‌കര്‍ദുവില്‍ യുദ്ധവിമാനങ്ങളും ഉപകരണങ്ങളും പാക്കിസ്ഥാന്‍ വന്‍തോതില്‍ വിന്യസിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവരം നല്‍കിയതിനു പിന്നാലെ പാക്ക് സൈനികനീക്കം ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ചൈനീസ് സഹായത്തോടെ നിര്‍മിച്ച ജെ.എഫ്-17 യുദ്ധവിമാനങ്ങളും വിന്യസിക്കാനുള്ള സാധ്യതയും കൂടുതലാണ്. പാക്കിസ്ഥാന്റെ നീക്കം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഏത് നീക്കത്തെയും ചെറുക്കാന്‍ സൈന്യം സജ്ജമാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പാക്ക് വ്യോമസേനയുടെ സി 130 വിമാനങ്ങള്‍ ഉപയോഗിച്ചാണ് ലഡാക്കിനോട് ചേര്‍ന്നു കിടക്കുന്ന സ്‌കര്‍ദു എയര്‍ബേയ്‌സിലേക്ക് യുദ്ധോപകരണങ്ങള്‍ എത്തിക്കുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്‌കര്‍ദു എയര്‍ബേയ്‌സ് പുതുതായി രൂപീകരിച്ച ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. കശ്മീരിന്റെ പ്രത്യേക പദവി നീക്കിയ ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടിക്കു പിന്നാലെയാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈനിക നീക്കം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടി പാക്കിസ്ഥാന്‍ രാജ്യാന്തര വിവാദമാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പുതിയ സൈനിക നീക്കം.

അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയെക്കാള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികവിന്യാസം ആവശ്യമായി വന്നിരിക്കുകയാണെന്ന് അംബാസിഡര്‍ അസാദ് മജീദ് ഖാന്‍ രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അഫ്ഗാനും കശ്മീരും വ്യത്യസ്ത വിഷയങ്ങളെങ്കിലും സൈനിക വിന്യാസത്തിന്റെ കാര്യത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഇസ്ലമാബാദിന്റെ നിലപാട്. ഈ നിലപാട് അമേരിക്കയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കും. താലിബാനുമായി ഉണ്ടാക്കിയ സമാധാന ഉടമ്പടിയുടെ ഭാഗമായി അഫ്ഗാനിസ്ഥാനില്‍ നിന്ന് അയ്യായിരത്തിലേറെയുള്ള യുഎസ് സൈനികരെ പിന്‍വലിക്കാനിരിക്കുകയാണ് വാഷിങ്ടണ്‍. താലിബാനുമായി ചര്‍ച്ചകള്‍ നടത്തി രണ്ട് ദശാബ്ധം നീണ്ട അഫ്ഗാന്‍ യുദ്ധം അവസാനിപ്പിക്കാനായിരുന്നു ട്രംപ് സര്‍ക്കാരിന്റെ പദ്ധതി.

എന്നാല്‍ പാക്ക് സൈന്യം കൂടി പിന്‍വാങ്ങുന്നത് മേഖലയില്‍ താലിബാന്റെ ശക്തി വര്‍ധിപ്പിക്കും. കശ്മീര്‍ വിഷയത്തില്‍ അമേരിക്കയെ സമ്മര്‍ദത്തിലാക്കാനും ഇതുവഴി പാക്കിസ്ഥാന് സാധിക്കും. ഇന്ത്യയുമായുള്ള ബന്ധം ഏറ്റവും മോശമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് അസാദ് മജീദ് ഖാന്‍ പറഞ്ഞു. രണ്ട് വലിയ ആണവശക്തികള്‍ തമ്മിലുള്ള ബന്ധം വഷളായാല്‍ സംഭവിക്കാവുന്നത് എന്താണെന്ന് ഊഹിക്കാമല്ലോയെന്നും ഖാന്‍ ചോദിച്ചു.

അതേസമയം ജമ്മുകശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയെ സമീപിക്കാനുള്ള പാക്കിസ്ഥാന്‍ നീക്കം സുരക്ഷസമിതി പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന പോളണ്ട് തള്ളി. അഭിപ്രായഭിന്നതകള്‍ ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് പോളണ്ട് ആവശ്യപ്പെട്ടു. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിന് പിന്നാലെ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ പോളണ്ട് വിദേശകാര്യമന്ത്രിയുമായി ആശയവിനിമയം നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തര്‍പ്രദേശിലെ ഫത്തേപുരില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍; സംഭവ ശേഷം ഒളിവിലായ പ്രതിയെ പിടികൂടിയത് വിദഗ്ധമായി; ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കാണ്‍പൂര്  (2 hours ago)

രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ പരാമര്‍ശത്തിനെതിരെ ബി.ജെ.പിയുടെ ആക്രമണം തുടരുന്നു; രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മോഷ്ടിച്ച കുടുംബപ്പേര് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കണമെന്ന് ബി.ജെ.പി  (3 hours ago)

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ എയര്‍മെന്‍ ഒഴിവ്; അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി 20  (4 hours ago)

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; ജിയോ, എയർടെൽ, വോഡഫോൺ; ഒരുക്കുന്ന പുതിയ റീചാർജ് പ്ലാനുകൾ ഇങ്ങനെ  (4 hours ago)

വിവാഹപ്പന്തലിൽ പെൺക്കുട്ടികളോട് ദേഷ്യപ്പെട്ട് വരൻ ; വരനെ വേണ്ടന്ന് വച്ച് വധു ; സംഭവം ഇങ്ങനെ  (4 hours ago)

ലാറയുടെ വെളിപ്പെടുത്തലിൽ കയ്യടിച്ച് ക്രിക്കറ്റ് ആരാധകർ ....!  (5 hours ago)

ശ്രേയസ് അയ്യരും ഋഷഭ് പന്തും തകർത്തു ,ഇന്ത്യക്കെതിരെ വിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം  (5 hours ago)

സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഇന്ന് എട്ട് പേർക്ക് ദാരുണാന്ത്യം ..!  (5 hours ago)

യു എസിന് ചൈനയുടെ മറുപടി ..വിദേശ ഉപകരണങ്ങൾ വിലക്കി ചൈന !  (5 hours ago)

ഡേറ്റിംഗ് ആപ്പ് എന്ന 'ആപ്പ് '  (6 hours ago)

നെഹ്‍റു കുടുംബത്തിനെതിരെ അപകീർ‌ത്തി പരാമർശം, പായല്‍ റോഹത്ഗി പൊലീസ് കസ്റ്റഡിയിൽ ...!  (6 hours ago)

മോശം കാലാവസ്ഥ തൊഴിൽ സമയം മാറുന്നു; പ്രവാസികളുടെ സുരക്ഷയ്ക്കായി യുഎഇ  (6 hours ago)

സൈബർ യുഗത്തിലും കുളിക്കടവിലെ ഒളിഞ്ഞ് നോട്ടക്കാരന് വംശനാശം വന്നിട്ടില്ല: തുറന്നടിച്ചു കളക്ടർ ബ്രോ  (6 hours ago)

രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി..!  (7 hours ago)

അവിടെ എത്തുന്നതിന് മുമ്പ് ഞാൻ തളർന്ന് വീഴുമെന്ന് ഉറപ്പായിരുന്നു; അവരെ ദൈവം അയച്ചതാണ്: അനുരാധ ശ്രീറാമിന്റെ വൈറലായ കുറിപ്പ്  (7 hours ago)

Malayali Vartha Recommends