കല്‍ക്കരി പാടം അഴിമതി അന്വേഷിച്ച ഉദ്യോഗസ്ഥന്‍ കൈക്കൂലി കേസില്‍ അറസ്‌റ്റിലായി

കല്‍ക്കരി പാടം അഴിമതി അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥന്‍ കൈക്കൂലി കേസില്‍ അറസ്‌റ്റില്‍. പതിനഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റിലായത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് എസ്.പി വിവേക് ദത്തിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. സി.ബി.ഐയുടെ വിജിലന്‍സ് സംഘമാണ് ഇയാളെ അറസ്‌റ്റു ചെയ്‌തത്. എന്നാല്‍ സംഭവത്തില്‍ കല്‍ക്കരി ഇടപാടുമായി ബന്ധമില്ലെന്ന് സി.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.
വിവേക് ദത്ത് കൈക്കൂലി വാങ്ങാന്‍ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാള്‍ വിജിലന്‍സ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കുമെന്ന് സി.ബി.ഐ വ്യക്തമാക്കി. സി.ബി.ഐ സാമ്പത്തിക അന്വേഷണ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് വിവേക്.
https://www.facebook.com/Malayalivartha























