ഡോ.ജയ്ശങ്കര്‍ പുതിയ വിദേശകാര്യ സെക്രട്ടറി

ഡോ.ജയ്ശങ്കര്‍ പുതിയ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റു. വിരമിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് ജയ്ശങ്കറെ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കുന്നത്. സെക്രട്ടറിക്ക് രണ്ടു വര്‍ഷം സ്ഥിരം കാലാവധിയുണ്ടായിരിക്കേ വിരമിച്ച ശേഷവും ജയ്ശങ്കറുടെ സേവന കാലാവധി നീട്ടിനല്‍കുമെന്നാണ് സൂചന.
അതേ സമയം വിദേശകാര്യ സെക്രട്ടറി സ്ഥാനത്തുനിന്ന് സുജാത സിംഗിനെ മാറ്റിയതിനെതിരെ കോണ്‍ഗ്രസ്. യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയയുടന്‍ വിദേശകാര്യ സെക്രട്ടറിയെ നീക്കാനുള്ള സാഹചര്യം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. ഒബാമ മടങ്ങുംവരെ സര്‍ക്കാര്‍ കാത്തിരിക്കാനുള്ള കാരണമെന്താണ്. സര്‍ക്കാരിന്റേത് തെറ്റായ നടപടിയാണെന്നും മനീഷ് തിവാരി പറഞ്ഞു.
അതിനിടെ, സുജാത സിംഗിനെ നീക്കിയതില്‍ വിവാദത്തിന്റെ കാര്യമില്ലെന്ന വാദവുമായി ചില ബി.ജെ.പി നേതാക്കളും രംഗത്തെത്തി. സുജാത സിംഗ് വിരമിക്കാനുള്ള സന്നദ്ധത വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നുവെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























